ഡ്യൂട്ടിയ്ക്കിടെ ട്രാഫിക് എസ്.ഐ കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് ആലുവ ട്രാഫിക് സ്റ്റേഷനിലെ എസ്.ഐ

കൊച്ചി: ആലുവ മെട്രോ സ്റ്റേഷന് സമീപം ഡ്യൂട്ടിയിലായിരുന്ന ആലുവ ട്രാഫിക് സ്റ്റേഷനിലെ എസ് ഐ ഹൃദയാഘാതംമൂലം കുഴഞ്ഞുവീണുമരിച്ചു. പെരുമ്പാവൂർ കീഴില്ലം അറക്കൽ വീട്ടിൽ വിനോദ് ബാബു (52) ണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുഴഞ്ഞുവീണ വിനോദ് ബാബുവിനെ ഒപ്പമുണ്ടായ പോലീസുകാരായ
ബിനു ജോയ്, പ്രതീഷ്, സജി, എന്നിവർ ചേർന്ന് ഉടനെ ആലുവ നജാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. 27 വർഷക്കാലമായി സർവീസിലുണ്ടായിരുന്ന വിനോദ് ബാബുവിന്റെ പിതാവ് വിനോദ് ബാബുവിന്റെ ചെറുപ്പകാലത്ത് തന്നെ മരണപ്പെട്ടിരുന്നു.

Hot Topics

Related Articles