കൊക്കയാർ കൃഷിഭവൻ ഓഫീസർക്കെതിരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ നൽകിയ പരാതിയെ തുടർന്ന് അന്വേഷണസംഘം ഇരുകൂട്ടരുടെയും മൊഴി രേഖപ്പെടുത്തി. ഇടുക്കി കൃഷി പ്രിൻസിപ്പൽ ഓഫീസർ ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. കഴിഞ്ഞ വെള്ളിയാഴ്ച കൃഷി ഓഫീസിൽ എത്തിയ ഉദ്യോഗസ്ഥൻ ഇരു കൂട്ടരുടെയും മൊഴി രേഖപ്പെടുത്തി.
പടുതാക്കുളം അനുവദിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷമുണ്ടായ ംഭവവികാസങ്ങളാണ് കൃഷി ഫീസറും പഞ്ചായത്ത് പ്രസിഡന്റും കൊമ്പു
കോർക്കാൻ കാരണമായത്. വിജിലൻസ് ഉദ്യോഗസ്ഥർ പഞ്ചായത്തിന്റെ പരിസരത്ത് എത്തിയ വിവരം മുൻകൂട്ടി അറിഞ്ഞിട്ടും കൃഷി
ഓഫിസർ വിവരം പറയാതിരുന്നതും ഭരണസ
മിതിയെ ചൊടിപ്പിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേച്ചൊല്ലി തർക്കമുണ്ടായതോടെ വനിത പ്രസിഡന്റിനെ ധിക്കരിച്ചതായും അപമര്യാദയായി പെരുമാറിയെന്നും കാണിച്ചു പ്രസിഡന്റ് മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. അതേ സമയം തന്റെ പേരിലുള്ള ആരോപണങ്ങൾ എന്തെന്ന് വ്യക്തമല്ലെന്നും അവയെ കുറിച്ച് നോട്ടീസ് നൽകാതെയുമാണ് അന്വേഷണ സംഘം എത്തിയത് ഇത് ചട്ട പ്രകാരമല്ല. സർവീസ് ചട്ടമനുസരിച്ചു തന്റെ നടപടി തെറ്റല്ലെന്നും കൃഷി ഓഫീസർ പറയുന്നു.