പത്തനംതിട്ട കൊല്ലമുള പലകക്കാവിൽ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. കൊല്ലമുള സ്വദേശി അദ്വൈതാണ് മരിച്ചത്. ചാത്തൻതറ വീട്ടിൽ പരേതനായ കാഞ്ഞിരപ്പാറ സന്തോഷിന്റെ മകൻ അദ്വൈത് (22)ആണ് മരിച്ചത്. ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് അദ്വൈതിനെ കണ്ടെത്തിയത്. മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അദ്വൈതിനൊപ്പം തോട്ടില്‍ ഇറങ്ങിയയാള്‍ രക്ഷപ്പെട്ടു.
ഗവിയിലേയ്ക്കുള്ള സന്ദർശകരുടെ പ്രവേശനം താത്കാലികമായി നിർത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അറിയിപ്പ്. കനത്ത മഴയും മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനുമുള്ള സാധ്യത കണക്കിലെടുത്ത് കോട്ടയത്തെ മലയോര മേഖലകളിലേക്ക് രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി.