തിരുവല്ല: പത്തനംതിട്ട വെണ്ണിക്കുളം കല്ലുപാലത്ത് കാർ തോട്ടിലേയ്ക്കു മറിഞ്ഞ് മൂന്നു പേർ മരിച്ചു. സ്വകാര്യ ബസിനു സൈഡ് നൽകുന്നതിനിടെയാണ് കാർ തോട്ടിലേയ്ക്കു മറിഞ്ഞതെന്നാണ് ലഭിക്കുന്ന സൂചന. കാാറിനുള്ളിൽ ഒരു കുട്ടിയുണ്ടെന്ന സംശയത്തെ തുടർന്നു പ്രദേശത്ത് നാട്ടുകാർ തിരച്ചിൽ നടത്തുന്നുണ്ട്. അച്ചൻകോവിലാറ്റിലും നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിലാരംഭിച്ചിട്ടുണ്ട്. രണ്ടു സ്ത്രീകളും ഒരു യുവാവുമാണ് കാറിലുണ്ടായിരുന്നത്. ഇവർ മൂന്നു പേരും മരിച്ചതായാണ് റിപ്പോർട്ടുകൾ.
തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. വെണ്ണിക്കുളം ഭാഗത്തേയ്ക്കു പോകുകയായിരുന്ന ഓൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്. കാർ വെണ്ണിക്കുളം പാലത്തിൽ വച്ച് സ്വകാര്യ ബസിന് സൈഡ് നൽകുന്നതിനിടെ നിയന്ത്രണം നഷ്ടമായി തോട്ടിലേയ്ക്കു മറിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. ഓടിക്കൂടിയ നാട്ടുകാർ ചേർന്നു നടത്തിയ തിരച്ചിലിലാണ് മൂന്നു പേരെയും കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവിരെ ഉടനെ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാറിനുള്ളിൽ ഒരു കുട്ടി കൂടി ഉണ്ടെന്ന സംശയം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ അച്ചൻകോവിലാറ്റിൽ നാട്ടുകാരുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്. കനത്ത മഴയും ഒഴുക്കുമുള്ള സാഹചര്യത്തിൽ ഇവിടെ തിരച്ചിൽ നടത്തുന്നത് ദുഷ്‌കരമാണെന്നാണ് റിപ്പോർട്ടുകൾ. നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് അഗ്നിരക്ഷാ സേനയും പൊലീസ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.