കോട്ടയം പാലാ ഐങ്കൊമ്പിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ച് മറിഞ്ഞ് ഒരു വയസുകാരി മരിച്ചു; അടിമാലി സ്വദേശികളായ അമ്മയ്ക്കും വലിയച്ഛനും പരിക്ക്; പരിക്കേറ്റവരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

കോട്ടയം: പാലാ ഐങ്കൊമ്പിൽ റോഡിലെ കുഴിയിൽ ചാടി നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് ഒരു വയസുകാരി മരിച്ചു. അടിമാലി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അടിമാലി സ്വദേശികളായ മനേഷ് മെറിൻ ദമ്പതികളുടെ മകൾ നിയോമി (ചിന്നു) യാണ് മരിച്ചത്. അപകടത്തിൽ മെറിനും, മെറിന്റെ പിതാവ് വാവച്ചനും പരിക്കേറ്റിട്ടുണ്ട്.

Advertisements

ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. അടിമാലിയിൽ നിന്നും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡി സിറ്റിയിലേയ്ക്കു വരികയായിരുന്നു കാർ. കുട്ടിയ്ക്ക് അസുഖ ബാധിതയായതിനെ തുടർന്നാണ് വാവച്ചനും, മെറിനും ചേർന്ന് മാർ സ്ലീവാ മെഡിസിറ്റിയിലേയ്ക്കു കുട്ടിയെയുമായി എത്തിയത്. ഐങ്കൊമ്പ് ഭാഗത്തു വച്ച് റോഡിലെ കുഴിയിൽ ചാടി നിയന്ത്രണം നഷ്ടമായ കാർ, റോഡരികിൽ പാർക്ക് ചെയ്തിരുന്നു ലോറിയുടെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തെ തുടർന്നു കാർ റോഡിലേയ്ക്കു മറിയുകയും ചെയ്തു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് മൂന്നു പേരെയും കാറിൽ നന്നും പുറത്തെടുത്തത്്. തുടർന്ന്, പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, പിന്നീട് നടത്തിയ പരിശോധനയിലാണ് കുട്ടി മരിച്ചതായി കണ്ടെത്തിയത്. തീക്കോയി സ്വദേശിയായ വാവച്ചന്റെ മകൾ മെറിനെ അടിമാലിയിലാണ് വിവാഹം ചെയ്ത് അയച്ചിരിക്കുന്നത്. കുട്ടിയുടെ പിതാവ് മനേഷ് വിദേശത്തായതിനാൽ കഴിഞ്ഞ ദിവസം വാവച്ചൻ അടിമാലിയിലെ വീട്ടിലേയ്ക്കു പോയിരുന്നു. ഇവിടെ നിന്നും ചേർപ്പുങ്കലിലെ ആശുപത്രിയിലേയ്ക്കു വരുന്നതിനിടെയാണ് അപകടം ഉണ്ടായി കുട്ടി മരിച്ചത്. രാമപുരം പൊലീസ് സംഭവത്തിൽ കേസെടുത്തു.

Hot Topics

Related Articles