കോട്ടയം: ചൊവ്വാഴ്ച രാവിലെ വൈക്കത്ത് വേമ്പനാട്ട് കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം സ്വദേശിയെ എന്ന് റിപ്പോർട്ട്. 27 ന് വീട്ടിൽ നിന്നും ക്ഷേത്ര ദർശനത്തിനായി പോന്ന എറണാകുളം സ്വദേശിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നു പൊലീസ് തിരിച്ചറിഞ്ഞു. എറണാകുളം മുളന്തുരുത്തി സ്വദേശി അനീഷ് (36)ന്റേതാണ് മൃതദേഹം. അഗ്നിരക്ഷാസേനയും വൈക്കം പൊലീസും ചേർന്ന് മൃതദേഹം കരയ്ക്കെടുത്തതിനെ തുടർന്ന് വൈക്കം പോലീസ് മറ്റു സ്റ്റേഷനുകളിലും ബന്ധപ്പെട്ട് വിവരം അറിയിച്ചു. ഇതേ തുടർന്നാണ് മുളന്തുരുത്തി പൊലീസ് വൈക്കം പൊലീസുമായി ബന്ധപ്പെട്ടത്.
കഴിഞ്ഞ 27 ന് ക്ഷേത്രങ്ങളിൽ സന്ദർശനം നടത്താൻ പോകുന്നു എന്നു പറഞ്ഞാണ് അനീഷ് വീട്ടിൽ നിന്നും പോയത്.നാലു ദിവസം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്നാണ് ബന്ധുക്കൾ മുളന്തുരുത്തി പൊലീസിൽ പരാതിപ്പെട്ടത്. മുളന്തുരുത്തി പൊലീസ് എത്തി ഇൻക്വസ്റ്റ് എടുത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്ന് വൈക്കം പൊലീസ് അറിയിച്ചു