കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് ഡിസിസി വൈസ് പ്രസിഡന്റിനു പരിക്കേറ്റു; ഡിസിസി വൈസ് പ്രസിഡന്റും മുൻ നഗരസഭാ അദ്ധ്യക്ഷനുമായ അഡ്വ. എ സുരേഷ്കുമാറിനാണ് പരിക്കേറ്റത്

പത്തനംതിട്ട : നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് പരുക്കേറ്റ ഡിസിസി വൈസ് പ്രസിഡന്റും മുൻ നഗരസഭാ അദ്ധ്യക്ഷനുമായ അഡ്വ. എ സുരേഷ്കുമാറിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇന്നലെ രാത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമുള്ളത്. അപകടത്തിൽ തുടയെല്ല് ഒടിയുകയും വാരിയെല്ലിന് പൊട്ടലേൽക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് നാലുമണിയോടെ ടികെ റോഡിൽ കാരംവേലിക്ക് സമീപമാണ് അപകടം നടന്നത്. ഡി.സി.സി ജനറൽ സെക്രട്ടറി എ എസ് പ്രകാശിനും അപകടത്തിൽ പരുക്കേറ്റു. ഇദ്ദേഹത്തിന് തോളെല്ലിനും വാരിയെല്ലിനുമാണ് പരുക്ക്.

Advertisements

Hot Topics

Related Articles