കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി കഞ്ഞിക്കുഴി അമ്പലക്കവല ഭാഗത്ത് പുറന്തോട്ടത്തിൽ വീട്ടിൽ സെബാസ്റ്റ്യൻ മകൻ സെർഫിൻ വിൽഫ്രഡ് (22) നേയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേമം നടിച്ച് വശത്താക്കി ഒന്നരവർഷക്കാലമായി പീഡിപ്പിക്കുകയായിരുന്നു.
ഇയാൾ പെൺകുട്ടിയുടെ നഗ്ന വീഡിയോകളും ഫോട്ടോകളും അയച്ചു വാങ്ങിയതിനു ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കും എന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചിരുന്നത്. പെൺകുട്ടി കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് വിവരമറിഞ്ഞ പ്രതി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിക്കുകയും പ്രതിയെ പിടികൂ ടുകയുമായിരുന്നു. വൈക്കം ഡി.വൈ.എസ്.പി ഏ.ജെ തോമസ്, കടുത്തുരുത്തി സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ സജീവ് ചെറിയാൻ, എസ്.ഐ വിപിൻ ചന്ദ്രൻ, എ.എസ്.ഐ റോജിമോൻ, സി.പി.ഓ മാരായ പ്രശാന്ത്, സുനിൽകുമാർ, സജയൻ, റിജോ വർഗീസ്, എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.