തലയോലപറമ്പ്: റോഡിൽ കുഴഞ്ഞ് വീണ കാൽനട യാത്രക്കാരനെ പോലീസ് രക്ഷപ്പെടുത്തി. തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷന് സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കുഴഞ്ഞു വീണതലയോലപ്പറമ്പ് പൊതി കാവുംകണ്ടത്തിൽ ഷാജനാ(48)ണ് പ്രധാന നിരത്തിൽ കുഴഞ്ഞ് വീണത്.
Advertisements
വിവരമറിഞ്ഞ് പാെഞ്ഞെത്തിയ തലയോലപ്പറമ്പ് എസ് ഐ പി. എസ്. സുധീറിൻ്റെ നേതൃത്വത്തിൽ പൊലീസ് എത്തി ഇയാളെ 108 ആംബുലൻസിൽ കയറ്റി ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സമയോചിതമായി പൊലിസ് ഇടപെട്ട് ആശുപത്രിയിൽ എത്തിച്ചതിനാൽ യുവാവിന്റ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതായി ചികിത്സ ആശുപത്രി അധികൃതർ പറഞ്ഞു.