കോട്ടയം : ഒന്നര കിലോയിലധികം കഞ്ചാവുമായി ആസാം സ്വദേശി കുമാരനല്ലൂരിൽ നിന്നും എക്സൈസ് പിടിയിലായി. ബുധനാഴ്ച വൈകിട്ടാണ് കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിന്റെ നിർദ്ദേശാനുസരണം സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബും ചേർന്ന് പിടികൂടിയത്.
ആസ്സാം സംസ്ഥാനത്തു നാഗോൺ ജില്ലയിൽ ലങ്ക താലൂക്കിൽ ലങ്കകാ ജ്യാൻ വില്ലേജിൽ റസാബ് അലി മകൻ ഇനാ മുൽ ഹുസൈനെ (35)യാണ് എക്സൈസ് സംഘം പിടികൂടിയത്. കുമാരനല്ലൂർ കരയിൽ കുമാരനെല്ലൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ കെട്ടിടത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും 1.55 കിലോ ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാർട്ടിയിൽ ഇൻസ്പെക്ടറെ കൂടാതെ എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്,പ്രെവെൻറ്റീവ് ഓഫീസർ. കെ. രാജീവ്. സിവിൽ എക്സൈസ് ഓഫീസർ മാരായ ലാലു തങ്കച്ചൻ, രാജീഷ് പ്രേം. പി. വിശാഖ്. എ. എസ്. വനിതാ സിവിൽ എക്സൈസ് ഓഫിസ് അമ്പിളി. കെ. ജി. എന്നിവർ പങ്കെടുത്തു.