കനത്ത മഴ കോട്ടയം ജില്ലയിൽ വീണ്ടും റെഡ് അലർട്ട് : റെഡ് അലർട്ട് പ്രഖ്യാപിച്ചത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കോട്ടയം : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞദിവസം കോട്ടയം ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്നും കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ജില്ലാ ഭരണകൂടവും അറിയിച്ചു.

Advertisements

ഇതിനിടെ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ ഈരാറ്റുപേട്ട പാലാ റോഡിൽ പലയിടത്തും വീണ്ടും വെള്ളം കയറി. നിലവിൽ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. മൂന്നാനി, പനക്കപ്പാലം, വിലങ്ങുപാറ-പൈക റോഡിലുമാണ് വ്യാഴം രാവിലെ പത്തോടെ വെള്ളം കയറിയത്. മഴ തുടർന്നാൽ കൊട്ടാരമറ്റം ഭാഗം ഉൾപ്പെടെ നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളം കയറും. താലൂക്കിന്റെ പല ഭാഗങ്ങളിലും മഴസാമാന്യ ശക്തമായി തുടരുകയാണെങ്കിലും കിഴക്കൻ മലയോരത്ത് മഴക്ക് നേരിയ ശമനമുണ്ട്.

Hot Topics

Related Articles