കോട്ടയം: നഗരമധ്യത്തിൽ ധന്യരമ്യതീയറ്റിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനം മോഷ്ടിച്ച കേസിൽ രണ്ടു യുവാക്കൾ പൊലീസ് പിടിയിലായി. പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് ആലപ്പാട്ട് വീട്ടിൽ കൊച്ചുമോൻ മകൻ ഷിനു കൊച്ചുമോൻ (31), വടവാതൂർ വള്ളോപറമ്പിൽ വീട്ടിൽശിവദാസ് മകൻ സന്തോഷ് എന്നു വിളിക്കുന്ന പുരുഷോത്തമൻ( 44) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം കോട്ടയം രമ്യ തീയറ്ററിന് സമീപം പാർക്ക് ചെയ്തിരുന്ന ഇൻഡിക്ക വിസ്റ്റ കാറും, രണ്ട് മൊബൈൽ ഫോണുകളും മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു.
തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു . പ്രതികളിൽ ഒരാളായ ഷിനു കൊച്ചുമോന് കോട്ടയം ജില്ലയിൽ കോട്ടയം വെസ്റ്റ്, ഈസ്റ്റ് അയർക്കുന്നം,കറുകച്ചാൽ, എന്നിവിടങ്ങളിൽ നിരവധി മോഷണ കേസുകൾ നിലവിലുണ്ട്. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണ, എസ്.ഐ.നവാസ്, സി.പി.ഓ മാരായ ദിലീപ് വർമ്മ, വിഷ്ണു വിജയദാസ്, ലിബു, ഷെജിമോൻ, അനു എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.