തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ ഭയപ്പെടുത്തി ബാഗും പണവും തട്ടിയെടുത്തു:നാടോടി സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ ഭയപ്പെടുത്തി ബാഗും പണവും തട്ടിയെടുത്ത നാടോടി സ്ത്രീകളെ തിരുവനന്തപുരം കിളിമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.ചെന്നൈ, വിജയനഗര്‍ കോളനിയില്‍ ശാന്തി, ലക്ഷ്മി, എന്നിവരെയാണ് പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ന് ആറാംന്താനത്ത് വച്ചായിരുന്നു സംഭവം. മുതുവിളയിലേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന കല്ലറ സ്വദേശി എസ്. റോഷിക കുമാരിയുടെ ര്‍ ബാഗും പണമടങ്ങിയ പഴ്സും ബസിലുണ്ടായിരുന്ന നാടോടി സ്ത്രീകള്‍ ഭയപ്പെടുത്തി തട്ടിയെടുത്തശേഷം ബസില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു.ബാഗ് നഷ്ടപ്പെട്ട സ്ത്രീ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് യാത്രക്കാരും കണ്ടക്ടറും ചേര്‍ന്ന് യുവതികളെ തടഞ്ഞുവച്ച ശേഷം പോലീസില്‍ വിവരമറിയിയ്ക്കുകയുമായിരുന്നു. തുടര്‍ന്ന് പണം നഷ്ടപ്പെട്ട സ്ത്രീയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അറസ്റ്റ്‌ ചെയ്തു. പ്രതികളില്‍ നിന്നും ബാഗും, പഴ്സും, പണവും പോലീസ് കണ്ടെടുത്തു.

Advertisements

Hot Topics

Related Articles