കോട്ടയം: ആൾ ഇന്ത്യാ മീറ്റ് ഇൻഡസ്ട്രീസ് വെൽഫയർ അസ്സോസിയേഷന്റെ ദക്ഷിണമേഖലാ പ്രതിനിധി സമ്മേളനം കേരളാ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു.കേരളം, ആന്ത്ര, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. ഈ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കാലികളെ കൊണ്ടു വരുമ്പോഴുള്ള നിരവധി പ്രയാസങ്ങളും അനധികൃത പിരിവുകളും സർക്കാരുകളുടെ ശ്രദ്ധയിൽ പെടുത്തി.
പരിഹാരം കാണാൻ എല്ലാ സഹായവും വാഗ്ധാനം ചെയ്തു.സംഘടനയുടെ മുഖ്യ രക്ഷാധികാരി ജയിംസ കുന്നപ്പള്ളിയുടെ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സലിം എം.എ ആമുഖപ്രസംഗം നടത്തി.ലീഗൽ അഡൈ്വസർ അഡ്വ.ഫിൽസൺ മാത്യു സ്വാഗത പറഞ്ഞു.ജിജി നാഗ മറ്റം, യുസഫ് അപ്പക്കാട്ടിൽ, എ എ റഹിം എന്നിവർ പ്രസംഗിച്ചു.അബ്ദുൾ ഖാദർ ,ജോൺസൺ കരിനിലം (ദേശിയ വൈ. പ്രസി) ജനറൽ സെക്രട്ടറി, ബിനോ ജോസഫ്, ട്രഷറർ യുസഫ് നടുതോടി, മജീദ് മലപ്പുറം, സേട്ട് സേലം എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. സംഘാടക സമതി ചെയർമാൻ രാജു ജോസഫ് കൃതഞ്ജതരേഖപ്പെടുത്തി. എസ്.എസ്.എൽ.സി, പ്ലസ്ടു പരിക്ഷകളിൽ ഉന്നത വിജയം നേടിയ അസോസിയേഷൻ അംഗങ്ങളുടെ കുട്ടികൾക്ക് മൊമന്റൊയും, കാഷ് അവാർഡും ഉമ്മൻ ചാണ്ടി സമ്മാനിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്ലസ്ടു പരിക്ഷയിൽ ഉയർന്ന മാർക്ക് കരസ്തമാക്കിയ അസോസിയേഷൻ: അംഗം തോമസ് ചാക്കോയുടെ ( റജി) പുത്രി അനിറ്റാ എൽസാ തോമസ്, നസിർ സാഹിബിന്റെ പുത്രൻ (പ്ലസ്ടു പരീക്ഷ ) എൻ.മുഹമ്മദ് മുബാറക്ക്, പ്ലസ്ടു പരിക്ഷയിൽ ഉയർന്ന മാർക്കുവാങ്ങിയ അസ്സോസിയേഷൻ അംഗം ജോമോന്റെ പുത്രി മെറിൻ ജോമോൻ, സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സലിമിന്റെ സഹോദരപുത്രൻ ആദിൽ സുൽഫിക്കർ എന്നിവർ ഉമ്മൻചാണി എം.എൽ.എയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.