തൊടുപുഴ: കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാം നാളെ തുറക്കും. റൂൾ കർവ് അനുസരിച്ച് ഇടുക്കി ഡാം നാളെ രാവിലെ 10 നാണ് തുറക്കുന്നത്. സെക്കൻഡിൽ 50000 ലിറ്റർ വെള്ളം ഒഴുക്കി വിടും. നിലവിലെ ജലനിരപ്പ് 2382.88 അടി. അര അടി കൂടി ഉയർന്നാൽ റൂൾ കർവ് പരിധിയിലെത്തും ‘ പെരിയാർ തീരത്ത് ജാഗ്രതാ നിർദ്ദേശം. മുല്ലപ്പെരിയാറിലും ജലനിര
പ്പ് താഴുന്നില്ല.
Advertisements