മോഷണക്കേസിൽ പ്രതിയായ യുവാവ് പിടിയിൽ; കാഞ്ഞിരപ്പള്ളി പൊലീസ് പിടികൂടിയത് പൊൻകുന്നം സ്വദേശിയെ

കോട്ടയം: മോഷണ കേസിൽ പ്രതി അറസ്റ്റിൽ. പൊൻകുന്നം ശാന്തി ഗ്രാമം കോളനി പുതുപ്പറമ്പിൽ വീട്ടിൽ അപ്പു മകൻ ഹാരിസ് ഹസീന (26) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. തമ്പലക്കാട് തൊണ്ടുവേലി ഭാഗത്തുള്ള മേരിക്കുട്ടിയുടെ വീട്ടിൽ നിന്ന് ഇയാൾ കഴിഞ്ഞദിവസം 25000 രൂപ വിലയുള്ള ഹെവി ഡ്യൂട്ടി ഡ്രില്ലിങ് മെഷീൻ വീട് കുത്തി തുറന്ന് മോഷ്ടിച്ചു കൊണ്ട് പോവുകയായിരുന്നു.

Advertisements

തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിക്കുകയും മോഷ്ടാവിനെ പിടിക്കുവാൻ തിരച്ചിൽ ശക്തമാക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇയാൾ പൊലീസിന്റെ വലയിലാകുന്നത്.കാഞ്ഞിരപ്പള്ളി സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ഷിന്റോ പി. കുര്യൻ, എസ്.ഐ മാരായ അരുൺ തോമസ്, പ്രദീപ്, രാധാകൃഷ്ണപിള്ള, സി. പി. ഓ ബോബി എന്നിവർ ചേർന്നാണ് മോഷ്ടാവിനെ പിടികൂടിയത്. ഇയാൾക്ക് പൊൻകുന്നം സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്.

Hot Topics

Related Articles