സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനം: വി.ബി ബിനു സെക്രട്ടറി; തിരഞ്ഞെടുക്കപ്പെട്ടത് വോട്ടെടുപ്പിലൂടെ

കോട്ടയം: സിപിഐ ജില്ലാ സെക്രട്ടറിയായി അഡ്വ.വി.ബി ബിനുവിനെ തിരഞ്ഞെടുത്തു. ജില്ലാ സമ്മേളനത്തിൽ തർക്കമുണ്ടായതിനെ തുടർന്നു വോട്ടെടുപ്പിലൂടെയാണ് അഡ്വ.വി.ബി ബിനുവിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറിയായി വി.കെ സന്തോഷ്‌കുമാറിനെയാണ് സംസ്ഥാന നേതൃത്വം നിർദേശിച്ചത്. എന്നാൽ, ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗം ഇതിനെ എതിർത്ത് രംഗത്ത് എത്തുകയായിരുന്നു. ഇതേ തുടർന്നാണ് വോട്ടെടുപ്പ് വേണ്ടീ വന്നത്. 51 അംഗ ജില്ലാ കമ്മിറ്റിയിൽ ഭൂരിപക്ഷവും അഡ്വ.വി.ബി ബിനുവിനൊപ്പം നിലയുറപ്പിച്ചു.

Advertisements

ജില്ലാ കമ്മിറ്റിയെ ഏകകണ്ഠമായി തിരഞ്ഞെടുത്തെങ്കിലും പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് വോട്ടെടുപ്പിലേയ്ക്കു കാര്യങ്ങൾ എത്തിച്ചത്. എന്നാൽ, വോട്ടെടുപ്പ് ഒഴിവാക്കുന്നതിനായി സംസ്ഥാന നേതൃത്വം കർശനമായ ഇടപെടൽ നടത്തിയെങ്കിലും ഇരുവിഭാഗങ്ങളും പിന്മാറാൻ തയ്യാറായില്ല. രണ്ടു ദിവസമായി ഏറ്റുമാനൂരിൽ ചേർന്ന ജില്ലാ സമ്മേളനത്തിൽ തിങ്കളാഴ്ചയാണ് പ്രതിനിധികൾ ചേർന്ന് ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. 51 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്ത ശേഷം ജില്ലാ കമ്മിറ്റിയുടെ ആദ്യ യോഗം ചേരുന്നതിനിടെയാണ് തർക്കമുണ്ടായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യവട്ടം ജില്ലാ കമ്മിറ്റി ചേർന്നു സന്തോഷ് കുമാറിന്റെ പേര് ചർച്ച ചെയ്തു. എന്നാൽ, പ്രതിനിധികൾ ഇത് അംഗീകരിക്കാൻ തയ്യാറായില്ല. ഇതേ തുടർന്ന് രണ്ടാം തവണയും ജില്ലാ കമ്മിറ്റി യോഗം ചേർന്നു. സന്തോഷ് കുമാറിനു പകരം അഡ്വ.വി.ബി ബിനുവിന്റെ പേരാണ് എതിർ വിഭാഗം മുന്നോട്ട് വച്ചത്. ഈ സാഹചര്യത്തിൽ സംസ്ഥാന നേതൃത്വം ഇടപെട്ട് ഒത്തു തീർപ്പ് ഉണ്ടാക്കിയില്ലെങ്കിൽ വോട്ടെടുപ്പിന് തന്നെയാണ് കളമൊരുങ്ങുന്നത്. കെ.ഇ ഇസ്‌മെയിൽ, ഇ.ചന്ദ്രശേഖരൻ , സി.എൻ ചന്ദ്രൻ, പി.വസന്തം, സത്യൻ മൊകേരി സാന്നിധ്യത്തിലാണ് വോട്ടെടുപ്പ് നടന്നത്.

Hot Topics

Related Articles