ജസ്പ്രീത് ബുംറയ്ക്ക് പകരം ആവേശ്ഖാനോ…? ഏഷ്യാക്കപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് പരിക്കേറ്റ ബുംറ പുറത്ത്; വെസ്റ്റ് ഇൻഡീസിൽ കളിച്ച ആവേശ് ഖാൻ തിരികെയെത്തി; കോഹ്ലിയും രാഹുലും തിരികെയെത്തിയപ്പോൾ സഞ്ജുവിനും ഇടമില്ല

ന്യൂഡൽഹി: യുഎഇയിൽ നടക്കുന്ന ഏഷ്യാക്കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ അപ്രതീക്ഷിത തീരുമാനമായി പേസർ ജസ്പ്രീത് ബുംറയ്ക്കു പകരം ടീമിലെത്തിയത് ആവേശ്ഖാൻ. വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, അയർലൻഡ്, സിംബാവേ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്ന സഞ്ജു സാംണിന്റെ പുറത്താകൽ മലയാളികൾക്ക് നൊമ്പരമായി മാറി.
19 ട്വന്റി 20 മത്സരങ്ങൾക്ക് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ വിരാട് കോഹ്ലി തന്നെയാണ് ടീമിന്റെ ഹൈലറ്റ്. കൊവിഡിനെ തുടർന്നു ടീമിൽ നിന്നു പുറത്തായ കെ.എൽ രാഹുലും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. പരിക്കേറ്റതിനെ തുടർന്നു ടീമിൽ നിന്നും പുറത്തായ ജസ്പ്രീത് ബുംറയ്ക്കു പകരം ആവേശ് ഖാൻ ടീമിലെത്തിയതാണ് ഏറ്റവും വലിയ അത്ഭുതരമായി മാറിയത്. വെസ്റ്റ് ഇൻഡീസിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഇടംകയ്യൻ പേസർ അർഷദ്വീപും ടീമിൽ ഇടം ഉറപ്പിച്ചിട്ടുണ്ട്.

Advertisements

ശ്രേയസ് അയ്യർ, അക്‌സർ പട്ടേൽ, ദീപക് ചഹർ എന്നിവരെ സ്റ്റാൻഡ് ബൈ കളിക്കാരായി ഉൾപ്പെടുത്തിയിട്ടുണ്ട്. സഞ്ജു സാംസണിനൊപ്പം വെസ്റ്റ് ഇൻഡീസിൽ കളിച്ച ഇഷാൻ കിഷൻ, കുൽദീപ് യാദവ്, എന്നിവരും പതിനഞ്ചംഗ ടീമിൽ നിന്നും പുറത്തായിട്ടുണ്ട്. ഈ ടിമിലുണ്ടായിരന്ന പുതുമുഖങ്ങളായ ദീപക് ഹൂഡയും രവി ബിഷ്‌ണോയിയും അവേശിനും, അർഷർദീപിനുമൊപ്പം ടീമിലുണ്ട്. ആസ്‌ട്രേലിയയിൽ ഒക്ടോബറിൽ നടക്കുന്ന ലോകകപ്പിനു മുൻപുള്ള മികച്ച ഒരു പരീക്ഷണമാണ് ഇന്ത്യയ്ക്ക് ഏഷ്യാക്കപ്പ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യൻ ടീം ഇങ്ങനെ
രോഹിത് ശർമ്മ (ക്യാപ്റ്റൻ), കെ.എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ) , ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ , രവീന്ദ്ര ജഡേജ, ആർ.അശ്വിൻ, യുഷ്വേദ്ര ചഹൽ, രവി ബിഷ്‌ണോയി, ഭുവനേശ്വർകുമാർ, അർഷദ്വീപ് സിംങ്, ആവേശ് ഖാൻ.

Hot Topics

Related Articles