കട്ടപ്പന : അടിയന്തര സാഹചര്യത്തിൽ രക്തം ആവശ്യമായി വന്നയാൾക്ക് രക്തം ദാനം ചെയ്യാനുള്ള വ്യക്തിയെ സ്വന്തം ഔദ്യോഗിക വാഹനത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ച് ഒരു ഡി വൈ എസ്.പി. കട്ടപ്പന ഡി വൈ എസ് പി വി.എ നിഷാദ് മോനാണ് പൊലീസിന്റെ കരുതലും കാക്കിയുടെ കാരുണ്യവും ഒന്നിച്ച് ചൊരിഞ്ഞത്. ബ്ളഡ് ഡൊണേഷൻ ഗ്രൂപ്പിൽ വന്ന പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറിയത്.
പോസ്റ്റ് ഇങ്ങനെ –
ഇന്നലെ വളരെ അത്യാവശ്യമായി കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിലേക്ക് 10 യൂണിറ്റ് B+ve പ്ലേറ്റ്ലെറ്റസ് ആവശ്യം വന്നു. നിരവധി പേരെ വിളിച്ചെങ്കിലും ആവശ്യത്തിനുള്ള പ്ലേറ്റ്ലെറ്റസ് ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് കട്ടപ്പന പോലീസ് സ്റ്റേഷനിലെ ജോബിൻ സർ വിളിക്കുന്നത്. കട്ടപ്പന ഡി വൈ എസ്.പിയെ വിളിക്കാൻ അദ്ദേഹം നിർദേശിച്ചതനുസരിച്ച് വിളിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡോണർമാരെ ആശുപത്രിയിൽ എത്തിക്കാൻ സ്വന്തം വണ്ടി തന്നെ വിട്ടു തരാൻ തയാറായ അദ്ദേഹം മറ്റ് സ്റ്റേഷൻ പരിധിയിൽ ഉള്ളവരെയും പോലീസ് വാഹനത്തിൽ എത്തിക്കാമെന്നും ഉറപ്പുനൽകി. ഒരു ജീവൻ രക്ഷിക്കാൻ അക്ഷീണം ഞങ്ങളോടൊപ്പം നിന്ന പ്രിയ കട്ടപ്പന ഡി വൈ എസ്.പിയെ നിഷാദ് മോൻ സാറിനും ജോബിൻ സാറിനും സഹകരിച്ച എല്ലാവർക്കും ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പിലെ ഓരോ അംഗത്തിൻെറ പേരിലും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.