മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെച്ചതിനെ തുടർന്ന് രോഗി മരിച്ച സംഭവം:ഡോക്ടർമാർക്കെതിരെയുള്ള നിയമ നടപടി ഉടൻ

തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ വൃക്ക മാറ്റിവെച്ചതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള ഡോക്ടർമാർക്കെതിരെയുള്ള നിയമ നടപടി ഉടൻ ഉണ്ടാകും. നിലവിൽ സസ്‌പെൻഷനിൽ കഴിയുന്നവരുടെ സസ്‌പെൻഷൻ പിൻവലിച്ച ശേഷം നിയമ നടപടികൾ കൈകൊള്ളുകയാണ് ചെയുക.

Advertisements

വീഴ്ച്ചവരുത്തിയ മറ്റുള്ളവരെ സ്ഥലംമാറ്റിയെക്കാം എന്നും റിപ്പോർട്ടുകളുണ്ട്.സംഭവത്തിൽ ഡോക്ടർമാരുടെയും മറ്റ് ആശുപത്രി അധികൃതരുടെയും ഭാഗത്ത് വലിയ വീഴ്ചയുണ്ടെന്ന് ശരിവെക്കുന്ന റിപ്പോർട്ട് ഇന്നലെയാണ് പുറത്ത് വന്നത്.അവയവം മാറ്റിവെക്കുന്ന ശസ്ത്രക്രിയയിലെ ഏകോപനം സാധ്യമാക്കുവാൻ അനുബന്ധ വകുപ്പ് മേധാവികൾ ശ്രദ്ധിച്ചില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേഫ്രോളജി, ന്യൂറോളജി വകുപ്പ് മേധാവികൾക്ക് ഗുരുതരമായ വീഴ്ചയാണ് പറ്റിയതെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയതിലും പിഴവുണ്ടായെന്നും റിപ്പോർട്ട്‌ വ്യക്തമാക്കുന്നു.മാത്രമല്ല, രോഗികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിലും പുതുക്കുന്നതിലും അധികൃതർക്ക് തെറ്റ് പറ്റിയെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.

Hot Topics

Related Articles