കല്ലറ: കാണാതായ വയോധികയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ പെരുംതുരുത്ത് കിഴക്കേചോരത്ത് ഭാർഗ്ഗവി (84) യെ ആണ് വീടിന് സമീപത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ഭാർഗവിയെ കാണാതായത്. വീട്ടുകാർ കടുത്തുരുത്തി പോലിസിൽ പരാതി നൽകി അന്വേഷണം നടത്തി വരികയായിരുന്നു.
Advertisements
അതിനിടെ വെള്ളിയാഴ്ച രാവിലെ 10 മണിയോടെ വീടിന് സമീപത്തുള്ള തോട്ടിൽ വീട്ടുകാർ ഭാർഗ്ഗവിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കടുത്തുരുത്തി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. സംസ്കാരം നടത്തി. മക്കൾ : ഷാജി, ഷിബു, രഘു . മരുമക്കൾ: ദീപ, റെജിമോൾ, ശോഭ.