പത്തനംതിട്ട ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ തൊഴിൽ സംരംഭത്തിന് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള അഭ്യസ്ത വിദ്യരായ യുവതി യുവാക്കൾക്ക് സ്വയം തൊഴിൽ സംരംഭം തുടങ്ങുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.

Advertisements

(1) കെസ്‌റു
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ രഹിതരായ ഉദ്യോഗാർഥികൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയം തൊഴിൽ പദ്ധതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിബന്ധനകൾ
അപേക്ഷകൻ/അപേക്ഷക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്‌ട്രേഷൻ നിലവിലുള്ള ആളായിരിക്കണം. പ്രായ പരിധി 21 നും 50 നും മധ്യേ. കുടുംബ വാർഷിക വരുമാനം 1,00,000 യിൽ കവിയരുത്. വായ്പ തുക പരമാവധി 1,00,000 രൂപ. വായ്പ തുകയുടെ 20 ശതമാനം സബ്‌സിഡിയായി സംരംഭകരുടെ ലോൺ അക്കൗണ്ടിൽ നിക്ഷേപിക്കും.

(2) മൾട്ടി പർപ്പസ് സർവീസ് സെന്റേഴ്‌സ്/ജോബ് ക്ലബ്
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ രഹിതരായ ഉദ്യോഗാർഥിക ൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് വായ്പ അനുവദിക്കുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന സംയുക്ത സ്വയം തൊഴിൽ പദ്ധതി.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്‌ട്രേഷൻ നിലവിലുള്ള ആളായിരിക്കണം. പ്രായം 21 നും 45 നും മദ്ധ്യേ. പിന്നാക്ക സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മൂന്ന് വർഷവും പട്ടികജാതി/പട്ടിക വർഗ്ഗ വികലാംഗ ഉദ്യോഗാർഥികൾക്ക് അഞ്ച് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. ഓരോ ക്ലബ്ബിലും കുറഞ്ഞത് രണ്ട് അംഗങ്ങൾ വീതം ഉണ്ടായിരിക്കണം. ഒരു ജോബ് ക്ലബിന് പരമാവധി 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. പദ്ധതി ചെലവിന്റെ 25 ശതമാനം(പരമാവധി രണ്ടു ലക്ഷം രൂപ) സബ്‌സിഡിയായി അനുവദിക്കും.

(3) ശരണ്യ
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ രഹിതരായ വിധവകൾ, വിവാഹ മോചനം നേടിയ സ്ത്രീകൾ, ഭർത്താവ് ഉപേക്ഷിക്കുകയോ/ ഭർത്താവിനെ കാണാതാവുകയോ ചെയ്തവർ. 30 വയസു കഴിഞ്ഞ അവിവാഹിതർ, പട്ടിക വർഗ്ഗത്തിലെ അവിവാഹിതരായ അമ്മമാർ, ഭിന്നശേഷിക്കാരായ വനിതകൾ, ശയ്യാവലംബരും നിത്യരോഗികളുമായ(അക്യൂട്ട് കിഡ്‌നി പ്രോബ്ലം, ക്യാൻസർ, മാനസിക രോഗം, ഹീമോഫീലിയ തുടങ്ങിയവ)ഭർത്താക്കന്മാരുള്ള വനിതകൾ എന്നീ അശരണരായ വനിതകൾക്ക് മാത്രമായിട്ട് എംപ്ലോയ്‌മെന്റ് വകുപ്പ് നേരിട്ട് നടത്തുന്ന സ്വയം തൊഴിൽ പദ്ധതി.

അർഹത
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്‌ട്രേഷൻ നിലവിലുണ്ടായിരിക്കണം.അപേക്ഷക വിദ്യാർഥി ആയിരിക്കുവാൻ പാടില്ല. പ്രായപരിധി 18-നും 55നും മധ്യേ. കുടുംബ വാർഷിക വരുമാനം 2,00,000/ത്തിൽ കവിയാൻ പാടില്ല. വായ്പ തുകയുടെ 50 ശതമാനം പരമാവധി 25,000 രൂപ സബ്‌സിഡിയായി അനുവദിക്കും.

(4) നവജീവൻ
കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള മുതിർന്ന പൗരന്മാർക്കുള്ള സ്വയം തൊഴിൽ പദ്ധതി. വായ്പ തുകപരമാവധി 50,000 രൂപയായീരിക്കും. വായ്പ തുകയുടെ 25 ശതമാനം സബ്‌സിഡിയായി സംരംഭകരുടെ ലോൺ അക്കൗണ്ടിൽ നിക്ഷേപിക്കും. തിരിച്ചടവും പലിശയും ധനകാര്യ സ്ഥാപനങ്ങളുടെ നിയമങ്ങൾക്ക് വിധേയമായിരിക്കും.

അർഹത
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്‌ട്രേഷൻ നിലവിലുണ്ടായിരിക്കണം പ്രായപരിധി 50-നും 65നും മധ്യേ. വ്യക്തിഗത വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

(5) കൈവല്യ
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഭിന്നശേഷിക്കാർക്കായി എംപ്ലോയ്‌മെന്റ് വകുപ്പ് നേരിട്ട് നടപ്പാക്കുന്ന സമഗ്ര തൊഴിൽ പുനരധിവാസ പദ്ധതി. ഒരു വ്യക്തിക്ക് പരമാവധി 50,000 രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും. വായ്പ തുകയുടെ 50 ശതമാനം പരമാവധി 25,000 രൂപ സബ്‌സിഡിയായി അനുവദിക്കും.

അർഹത
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്‌ട്രേഷൻ നിലവിൽ ഉണ്ടായിരിക്കണം.പ്രായപരിധി 21 നും 55നും മധ്യേ. അപേക്ഷകൻ വിദ്യാർഥിയാകാൻ പാടില്ല. കുടുംബ വാർഷിക വരുമാനം രണ്ടുലക്ഷം രൂപയിൽ കവിയാൻ പാടില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.