കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ പേരിൽ വ്യാജ വാട്‌സ്അപ്പ് അക്കൗണ്ട്; ജാഗ്രത പാലിക്കണമെന്ന് കർശന നിർദേശം

കോട്ടയം: ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്. കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ചാണ് വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് നിർമ്മിച്ചിരിക്കുന്നത് . 8369282802 എന്ന നമ്പറിൽ നിന്നാണ് വാട്‌സ്ആപ്പ് സന്ദേശങ്ങൾ വരുന്നത്. ആദ്യം കുശലാന്വേഷണം ആയിരിക്കും. ഇത്തരം മെസ്സേജുകൾക്ക് പൊതുജനങ്ങൾ യാതൊരു വിധത്തിലും മറുപടി നൽകരുതെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Hot Topics

Related Articles