കോട്ടയം നഗരത്തെ കുരുക്കി വൻ ഗതാഗതക്കുരുക്ക്; ജനജാഗ്രതാ സദസിന്റെ ബ്ലോക്കിൽ കുടുങ്ങി ആംബുലൻസും; ബേക്കർ ജംഗ്ഷനിൽ പതിനഞ്ചു മിനിറ്റോളം ആംബുലൻസ് കുടുങ്ങി

കോട്ടയം: നഗരത്തെ ഗതാഗതക്കുരുക്കിൽ കുടുക്കി സി.ഐ.ടി.യുവിന്റെയും കർഷക സംഘത്തിന്റെയും പരിപാടി. സിഐടിയുവും കർഷക സംഘവും ചേർന്നു സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി പ്രകടനം അടക്കം നടന്നതോടെയാണ് കോട്ടയം നഗരം ഗതാഗതക്കുരുക്കിൽ കുടുങ്ങിയത്. വൈകിട്ട് നാലു മണിയോടെയാണ് കോട്ടയത്ത് സി.ഐ.ടി.യുവും കർഷക സംഘവും ചേർന്ന് ജനജാഗ്രതാ സദസ് സംഘടിപ്പിച്ചത്. ഈ മാർച്ചിനെ തുടർന്നു കോട്ടയം നഗരത്തിൽ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു പോകാനെത്തിയ ആംബുലൻസാണ് ബേക്കർ ജംഗ്ഷനിൽ മാത്രം പതിനഞ്ച് മിനിറ്റിലേറെ കുടുങ്ങിക്കിടന്നത്.

പൊലീസും മറ്റു വാഹന യാത്രക്കാരും ആവുന്നത്ര പരിശ്രമിച്ചെങ്കിലും ഈ വാഹനം കടത്തിവിടാൻ സാധിച്ചില്ല. വൻ ഗതാഗക്കുരുക്ക് ഉണ്ടായത് യാത്രക്കാരെയും വലച്ചു. ശനിയാഴ്ചയായത് കൊണ്ടു തന്നെ വൻ കുരുക്കാണ് നഗരത്തിലുണ്ടായത്. കൂടുതൽ ആളുകൾ നഗരത്തിലേയ്ക്ക് എത്തുന്ന ദിവസമാണ് ശനിയാഴ്ച. അതുകൊണ്ടു തന്നെ കുരുക്കിന്റെ ആഴവും കൂടി.

Hot Topics

Related Articles