സിപിഎം നേതാവിന്റെ കൊലപാതകവും , ആസാദി കാ അമൃത് മഹോത്സവത്തിന്റെ വിദ്യാർത്ഥി സംഗമവും ; രണ്ടിനും പിന്നിൽ ആർ എസ് എസ് എന്ന് ആരോപണം ; ഡി വൈ എഫ് ഐ ഫ്രീഡം സ്ട്രീറ്റ് ഇന്ന് നടക്കാനിരിക്കെ ജില്ലയിൽ ജാഗ്രത നിർദേശം

കോട്ടയം : സ്വാതന്ത്ര്യ ദിനത്തിന് തലേന്ന് പാലക്കാട് നടന്ന രാഷ്ട്രീയ കൊലപാതകത്തിന് പിന്നാലെ ജില്ലയിൽ ജാഗ്രത നിർദേശം. അലങ്കാര പണികള്‍ക്കിടെ മലമ്പുഴയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ ജാഗ്രത നിർദേശമുയരുന്നത്.

Advertisements

കൊലപാതകത്തിന് പിന്നിൽ ആര്‍.എസ്.എസ് ആണെന്ന് സി.പി .എം ആരോപിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്‌ പാലക്കാട് മരുത റോഡിൽ സി.പി.എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സ്വാതന്ത്ര്യ ദിനവുമായി ബന്ധപെട്ട് ജില്ലയിൽ നടക്കാനിരിക്കുന്ന ആഘോഷ പരിപാടികളുടെ പശ്ചാത്തത്തിലാണ് ജാഗ്രത നിർദേശം ഉണ്ടായിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആസാദി കാ അമൃത് മഹോത്സവം എന്ന പേരിൽ ജില്ലയിൽ നടക്കുന്ന വിദ്യാർത്ഥി സംഗമത്തിന് പിന്നിൽ ആർ എസ് എസ് നേതൃത്വമാണെന്ന് സിപിഎം ആരോപണമുയർന്നെങ്കിലും ആർ എസ് എസ് നേതൃത്യം ഇത് നിഷേധിച്ചിരുന്നു . ഇത് നിലനിൽക്കെയാണ് ജില്ലയിൽ ജാഗ്രത നിർദേശം.

സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റ് നടക്കാനിരിക്കെ സംഘർഷ സാധ്യത കണക്കിലെടുത്താണ് മുൻകരുതൽ .
പ്രത്യക്ഷത്തിൽ ആർ എസ് എസ് പരിപാടി അല്ലെങ്കിലും ആർഎസ് എസ് അനുഭാവികളുടെ വീടുകൾ കയറി നേതാക്കൾ വിദ്യാർത്ഥികളെ പരിപാടിയിൽ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് സമീപിച്ചിരുന്നതായി വിവരങ്ങൾ പുറത്ത് വന്നതോടെയാണ് സംഭവത്തിൽ കനത്ത ജാഗ്രത നിർദേശം ഉയരുന്നത്.

Hot Topics

Related Articles