ലോകത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കിഴങ്ങുകളിൽ ഒന്നാണ് ഉരുളക്കിഴങ്ങ്. നാരുകളാലും ധാതുക്കളാലും വിറ്റാമിനുകളാലും ഫൈറ്റോകെമിക്കലുകളാലും സമ്പുഷ്ടമാണ് ഉരുളക്കിഴങ്ങ്.
കാർബോഹൈഡ്രേറ്റിനൊപ്പം ആവശ്യത്തിന് പ്രോട്ടീനും ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവർക്ക് തൂക്കം വർദ്ധിപ്പിക്കാൻ ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണ്.
തണുപ്പുകാലത്തും മഴക്കാലത്തും ഉരുളക്കിഴങ്ങിൽ പെട്ടെന്ന് മുള വരുന്നതായി കാണപ്പെടാറുണ്ട്. പാചകത്തിനായി ഉപയോഗിക്കുമ്പോൾ ആ മുളപൊട്ടിയ ഭാഗം മാറ്റി ബാക്കി ഉപയോഗിക്കുന്നവരാണ് പലരും. എന്നാൽ ഇത് തീർത്തും അപകടകരമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കാരണം മുളച്ച ഉരുളക്കിഴങ്ങിൽ സൊളാനൈൻ, ചാക്കോനൈൻ എന്നീ ആൽക്കലോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് നാഡീവ്യൂഹത്തെ തകരാറിലാക്കുന്നതുകൊണ്ട് മുളച്ചുവന്ന ഉരുളക്കിഴങ്ങ് കറികളിൽ ഉപയോഗിക്കരുത്. പച്ചനിറത്തിലുള്ളതും പാചകത്തിന് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പച്ച നിറമുള്ള ഈ ഭാഗത്ത് ഗ്ലൈക്കോ ആൽക്കലൈഡ് എന്നൊരു വസ്തുവുണ്ട്. ഇത് സസ്യങ്ങൾക്കും പ്രാണികൾക്കുമെല്ലാം ഗുണകരമാണെങ്കിലും മനുഷ്യ ശരീരത്തിന് ദോഷം സൃഷ്ടിയ്ക്കുന്നവയാണ്. ഇതിലെ ഈ പ്രത്യേക ഘടകം ഉരുളക്കിഴങ്ങിന് കയ്പു നൽകുന്നതുമാണ്. ഇത്തരം ഉരുളക്കിഴങ്ങ് ന്യൂറോണുകൾക്ക്, അതായത് നാഡികൾക്ക് നല്ലതല്ല. ഇത് പലരിലും നാഡീ സംബന്ധമായ പ്രശ്നങ്ങ്ൾക്കു കാരണമാറുണ്ട്. അപൂർവമായി നാഡീ പ്രശ്നങ്ങളുണ്ടാക്കി മരണം വരെയും സമ്മാനിയ്ക്കുന്ന ഒന്നാണിത്.
ഇത്തരം ഉരുളക്കിഴങ്ങ് കഴിച്ചാൽ പനി, ശരീര വേദന തുടങ്ങിയ പല പ്രശ്നങ്ങൾക്കും സാധ്യതയേറെയാണ്. ഇതിലെ വിഷാംശം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ദുർബലമാക്കുന്നു. ഇതാണ് ഇത്തരം പ്രശ്നങ്ങൾക്കു കാരണമാകുന്നത്.
ഗർഭകാലത്ത് മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് ഗർഭസ്ഥ ശിശുവിന്റെ നാഡീ സംബന്ധമായ തകരാറുകൾക്കും കാരണമാകും. കുഞ്ഞിന്റെ പ്രതിരോധ ശേഷിയെ വരെ ബാധിച്ചേക്കാം. അത് കൊണ്ടിനി മുളച്ച ഉരുളക്കിഴങ്ങിനോട് നോ പറഞ്ഞേക്കൂ