തിരുവല്ലയിൽ ഓക്സിജൻ കിട്ടാതെ രോഗി മരിച്ചതായി പരാതി. പടിഞ്ഞാറെ വെൺപാല സ്വദേശി രാജൻ (67) ന്റെ മരണത്തിലാണ് പരാതി. ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് രോഗിയെ എത്തിക്കുന്നതിനിടെ ഓക്സിജൻ തീർന്നുപോയെന്നാണ് പരാതി. പനി ബാധിച്ച് രാത്രി തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജനെ ശ്വാസതടസ്സം കൂടിയതിനാൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. മെഡിക്കൽ കോളേജിലേക്ക് എത്തിക്കുന്നതിനിടെയായിരുന്നു സംഭവം. ആംബുലൻസിൽ ഉണ്ടായിരുന്ന ഓക്സിജൻ സിലിണ്ടറിലെ ഓക്സിജൻ തീർന്നു പോയെന്നാണ് ബന്ധുക്കളുടെ ആരോപണം.
Advertisements