തിരുവല്ല: താലൂക്ക് ആശുപത്രിയിൽ ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ വിശദീകരണവുമായി തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട്. സംഭവത്തിൽ രോഗി മരിച്ചത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് 20 മിനിറ്റിന് ശേഷമാണെന്നും, മറിച്ചുള്ള പ്രചാരണങ്ങൾ എല്ലാം അടിസ്ഥാന രഹിതമാണെന്നുമുള്ള വിശദീകരണമാണ് ഇപ്പോൾ ആശുപത്രി സൂപ്രണ്ട് നൽകുന്നത്.
14 ന് രാത്രിയിലാണ് വളരെ മോശമായ അവസ്ഥയിൽ രാജൻ വെൺപാല (62)യെ എത്തിച്ചതെന്ന് ആശുപത്രി അധികൃതർ വിശദീകരിക്കുന്നു. രാത്രി 12.25 നാണ് ശ്വാസംമുട്ടുമായി ഇവരെ എത്തിച്ചത്. ഓക്‌സിജൻ ലെവൽ 38% എന്ന അവസ്ഥയിൽ ആണ് തിരുവല്ല ആശുപത്രിയിൽ എത്തിയത്. ശ്വാസകോശരോഗത്താൽ ഗുരുതര അവസ്ഥയിൽ ആയിരുന്ന രോഗിയെ, ബി ടൈപ്പ് ഫുൾ സിലിണ്ടർ ഓക്‌സിജൻ സൗകര്യം ഉൾപ്പെടെ ആംബുലൻസിൽ ബന്ധുക്കളുടെ ആവശ്യപ്രകാരം ആലപ്പുഴ മെഡിക്കൽ കോളേജിലേക്കു വിടുകയായിരുന്നു. ആലപ്പുഴയിൽ എത്തിയ ഗുരുതര അവസ്ഥയിൽ ഉണ്ടായിരുന്ന രോഗി 20 മിനിറ്റ് ന് ശേഷം ആണ് മരണപെട്ടത്. മറ്റു വാർത്തകൾ അടിസ്ഥാനരെഹിതമാണെന്നും ആശുപത്രി സൂപ്രണ്ട് ബിജു ബി.നെൽസൺ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ, വിഷയത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് റിപ്പോർട്ട് തേടി. തിരുവല്ലയിൽ ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ചെന്ന പരാതിയിലാണ് ആരോഗ്യ മന്ത്രി റിപ്പോർട്ട് തേടിയത്. പത്തനംതിട്ട ഡി.എം.ഒയോടാണ് റിപ്പോർട്ട് ആവശ്യപ്പെ
ട്ടിരിക്കുന്നത്. മരിച്ച രാജന്റെ ബന്ധുക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തി.അസ്വഭാവിക മരണത്തിന് കേസ്സെടുത്തെന്ന് പോലീസ്.