നാട്ടുകാർക്ക് മരണക്കെണി; ഒപ്പം അപകടക്കെണിയും; പന്നിമറ്റം ബുക്കാനാ റോഡിൽ അനധികൃത പാർക്കിംങുമായി ലോറികൾ

കോട്ടയം: നാട്ടുകാർക്കും കാൽനടയാത്രക്കാർക്കും ബൈക്ക് യാത്രക്കാർക്കും മരണഭീതിയുമായി പന്നിമറ്റം ബുക്കാന റോഡിൽ അനധികൃത പാർക്കിംങ്. പന്നിമറ്റം ബക്കാനാ റൂട്ടിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന ലോറികളാണ് യാത്രക്കാർക്ക് ഭീഷണിയാകുന്നത്. കഴിഞ്ഞ ദിവസം ഈ റോഡിൽ കാൽനടയാത്രക്കാരിയായ കാൻസർ രോഗിയായ വീട്ടമ്മയെ വാഹനം ഇടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഈ വാഹനങ്ങളുടെ അനധികൃത പാർക്കിംങ് ചർച്ചയായി മാറിയിരിക്കുന്നത്.

Advertisements

നിരവധി സ്‌കൂൾ കുട്ടികളും ബുദ്ധിമാന്ദ്യമുള്ള കുട്ടികളും നടന്നുപോകുന്ന വഴിയാണിത്. ചില സമയങ്ങളിൽ അര കിലോ മീറ്ററോളം വാഹന നിര നീളും. നിരവധി തവണ അപകടങ്ങൾ നടന്നിട്ടും ഇതുവരെ ആരും തിരിഞ്ഞ് നോക്കുകയോ വേണ്ട നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ലന്ന് നാട്ടുകാർ ആരോപിക്കുന്നു. പന്നിമറ്റം എഫ്‌സിഐയിലേയ്ക്കു അടക്കം എത്തുന്ന വാഹനങ്ങലാണ് ഇത്തരത്തിൽ പാർക്ക് ചെയ്യുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വർ്ഷങ്ങളായി അനധികൃതമായ പാർക്കിങ് സമാന രീതിയിൽ തുടരുകയാണ്. കോടതി വിധി ഉണ്ടായിട്ടും ആ വിധിയെ മാനിക്കാൻ ആരും അധികാരികൾ കൂട്ടാകിയിട്ടില്ല. ഇനിയും ഇങ്ങനുള്ള വലിയ വാഹനങ്ങളുടെ പാർക്കിംഗ് തുടർന്നാൽ ഇന്നല്ലെങ്കിൽ നാളെ ഒരു വലിയ ദുരന്തം ഉണ്ടാകുമെന്നു സംശയമില്ലന്നും നാട്ടുകാർ ആരോപിക്കുന്നു.

Hot Topics

Related Articles