കുഴിമറ്റം വെ.എം.സി.എ സ്വാതന്ത്ര്യ സ്മൃതി സായാഹ്നം നടത്തി

കുഴിമറ്റം: വൈ.എം.സി.എ. യുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ സ്മൃതി സായാഹ്നത്തിന്റെ ഉദ്ഘാടനം അഡ്വ ജോബ് മൈക്കിൾ എം.എൽ.എ.നിർവ്വഹിച്ചു. വൈ എം സി എ പ്രസിഡൻറ് രഞ്ജു കെ മാത്യു അദ്ധ്യക്ഷത വഹിച്ചു.
കുഴിമറ്റം ബഥനി ആശ്രമം സുപ്പീരിയർ വെരി. റവ.ജോസഫ് റമ്പാച്ചന്റെ ജന്മദിനാഘോഷ കേക്ക് മുറിച്ച് ആഘോഷിച്ചു.
കുഴിമറ്റം പള്ളി വികാരി റവ.ഫാ. കുര്യൻ തോമസ് കരിപ്പാൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. വൈ.എം.സി.എ. കോട്ടയം സബ് റീജിയൺ ചെയർമാൻ ലിജോ പാറേക്കുന്നുംപുറം, ജനറൽ കൺവീനർ ജോമി കുര്യാക്കോസ്, അരുൺ മർക്കോസ് , ജിക്കു തോമസ് , ജോബി പി ചെറിയാൻ , ആശ ബിനോ , കുരുവിള വർഗീസ് ബാലജനസഖ്യം കുഴിമറ്റം യൂണിയൻ വൈസ് പ്രസിഡൻറ് ബെൽവ മറിയം ബിജു എന്നിവർ പ്രസംഗിച്ചു. മോളി ജോർജ് , ബെൽവ മറിയം ബിജു , ലിജിൻ എബി, സോഹർ ബിനോ , സെലിൻ ബാബു എന്നിവർ ഗാനങ്ങൾ ആലപിച്ചു. മലങ്കര ഓർത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസന കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഗീവർഗീസ് സി.ആറിനെ യോഗത്തിൽ ആദരിച്ചു.

Advertisements

Hot Topics

Related Articles