മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള; 19 ന് സെന്റ് ജോൺസ് ബഥനി ഓർത്തഡോക്സ് പള്ളി ഹാളിൽ

മല്ലപ്പള്ളി: മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള ഓഗസ്റ്റ് 19 ന് സെന്റ് ജോൺസ് ബഥനി ഓർത്തഡോക്സ് പള്ളി ഹാളിൽ നടക്കും. രാവിലെ 9.30 ന് മാത്യു ടി തോമസ് എംഎൽഎ ഉദ്‌ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, പ്രമോദ് നാരായൺ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും. യോഗത്തിന് മുൻപായി നിർമ്മൽ ജ്യോതി സ്കൂൾ ജംക്ഷനിൽ നിന്ന് ബഥനി പള്ളി ഹാളിലേക്ക് വിളംബര റാലി നടത്തും. കീഴ്വായ്പൂര് പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥ് റാലി ഫ്ളാഗ്ഓഫ് ചെയ്യും.

Advertisements

ആരോഗ്യമേഖലയിലെ നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും വേണ്ടി ബ്ലോക്ക് പഞ്ചായത്ത്, ആരോഗ്യ വകുപ്പ് മറ്റ് വകുപ്പുകൾ എന്നിവ ചേർന്നാണ് ആരോഗ്യമേള നടത്തുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ആരോഗ്യ ബോധവത്ക്കരണ ക്‌ളാസുകൾ, സെമിനാറുകൾ, മെഡിക്കൽ ക്യാമ്പുകൾ, പ്രദർശനങ്ങൾ, കലാപരിപാടികൾ എന്നിവയുണ്ട്.
ബ്ലോക്ക് മെമ്പറും പബ്ലിസിറ്റി കൺവീനറുമായ ലൈല അലക്‌സാണ്ടർ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. രശ്മി നായർ രാജഗോപാലൻ, ബിഡിഓ ലക്ഷ്മി ദാസ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles