ളാക്കാട്ടൂർ ഗവ.എൽ.പി.സ്കൂളിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു

കൂരോപ്പട : ളാക്കാട്ടൂർ ഗവ.എൽ.പി.സ്കൂളിൽ കർഷക ദിനം ആചരിച്ചു. കർഷക ദിനത്തോട് അനുബന്ധിച്ച് കർഷകനായ അനിൽ കുമാറിനെ പി.റ്റി.എ. പ്രസിഡന്റ് ഗോപകുമാർ വി.ജി. പൊന്നാടയണിയിച്ച് ആദരിച്ചു. കോത്തല കൃഷിഭവന്റെ സഹകരണത്തോടെ സ്കൂളിൽ പച്ചക്കറി തൈകൾ നടുകയും കുട്ടികൾക്ക് പച്ചക്കറി വിത്ത് നൽകുകയും ചെയ്തു. ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ശ്രീലത കുമാരി ആർ , സീനിയർ അസിസ്റ്റന്റ് റ്റോണിയ മാത്യു എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles