നിന്നോട് എനിക്ക് ഭയങ്കര സ്‌നേഹമാണ് , നിന്നെ ഞാൻ തല്ലാൻ പോകുകയാണ് ! കോട്ടയം കുറിച്ചിയിൽ ഡി വൈ എഫ് ഐ പ്രവർത്തകന്റെ തല അടിച്ച് പൊളിച്ച് കഞ്ചാവ് മാഫിയ സംഘം ; പ്രതികൾ ആക്രമണം നടത്തിയത് പൊലീസിന് വിവരം നൽകിയെന്ന് ആരോപിച്ച്

കോട്ടയം : കഞ്ചാവ് മാഫിയയെ പറ്റി പൊലീസിന് വിവരം നൽകിയെന്നാരോപിച്ചു ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ തല മാഫിയ സംഘം അടിച്ചുപൊളിച്ചു. നിന്നോട് എനിക്ക് ഭയങ്കര സ്‌നേഹമാണ് , നിന്നെ ഞാൻ തല്ലാൻ പോകുകയാണ് – എന്നു പറഞ്ഞ കഞ്ചാവ് മാഫിയ സംഘാംഗമായ ശ്രീക്കുട്ടനാണ് ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ തല അടിച്ചുപൊളിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഡി വൈ എഫ് ഐ കുറിച്ചി പുലിക്കുഴി യൂണിറ് സെക്രട്ടറി പുത്തൂക്കടവ് അഭിജിത്ത് ദിനേശനെ(23) ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

ചൊവ്വാഴ്ച രാത്രി 09.30 ന് കുറിച്ചി പുലിക്കുഴി അംഗൻവാടിയ്ക്കു സമീപമായിരുന്നു സംഭവം. നേരത്തെ പ്രദേശത്ത് കഞ്ചാവ് മാഫിയ സംഘങ്ങൾ സജീവമായിരുന്നു. ഇത്തരത്തിൽ ഈ സംഘങ്ങൾ വിദ്യാർത്ഥികളെയും യുവജനങ്ങളെയും ലഹരി നൽകി കെണിയിൽ വീഴ്ത്തിയിരുന്നു. ഇതിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് മാഫിയ സംഘത്തിലെ പ്രധാനികളെ പിടികൂടിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് ഡിവൈഎഫ്‌ഐ പ്രവർത്തകർ ഒറ്റിയതാണ് എന്നാരോപിച്ചാണ് അക്രമി സംഘം എത്തിയത്. ചൊവ്വാഴ്ച രാത്രി ഒൻപതരയോടെയാണ് അഭിജിത്ത് ഇതുവഴി എത്തിയത്. ഈ സമയം വായനശാലയ്ക്കു സമീപത്ത് എത്തിയ അഭിജിത്തിനെ സമീപത്തെ ഇടവഴിയിലേയ്ക്കു കൊണ്ടു പോയ ശേഷം ക്രൂരമായി മർദിക്കുകയായിരുന്നു. ബഹളം കേട്ട് കൂടുതൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ എത്തിയതോടെയാണ് അഭിജിത്തിനെ പ്രതികൾ വിട്ടയച്ചത്. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു. നിരവധി കഞ്ചാവ് കേസിലെ പ്രതികളാണ് അക്രമികൾ എന്നു പൊലീസ് പറഞ്ഞു.

Hot Topics

Related Articles