കോടതിയിൽ സാക്ഷി പറഞ്ഞതിനുള്ള വിരോധം ; മൊഴി കൊടുത്തയാളെ ഇരുമ്പ് കട്ടകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

കോട്ടയം : കുറിച്ചി ഔട്ട്പോസ്റ്റ് ഭാഗത്ത് നെടുംപെട്ടിമറ്റം വീട്ടിൽ ചന്ദ്രദാസ് മകൻ മനു ചന്ദ്രദാസ് (32) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം കുറിച്ച് ഔട്ട്പോസ്റ്റ് സമീപത്തുള്ള കടയുടെ മുൻപിൽ വച്ച് സനിൽകുമാർ എന്നയാളെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇരുമ്പ് കട്ട ഉപയോഗിച്ച് ഇയാള്‍ സനൽ കുമാറിന്റെ തലയുടെ പുറകിൽ ഇടിക്കുകയായിരുന്നു.

Advertisements

പ്രതിക്ക് ചിങ്ങവനം പോലീസ് സ്റ്റേഷനിൽ തന്നെ അഞ്ചോളം കേസുകൾ നിലവിലുണ്ട്. സനൽ കുമാർ മുൻപ് പ്രതിക്കെതിരെ കോടതിയിൽ സാക്ഷി പറഞ്ഞതിനുള്ള വിരോധം മൂലമാണ് ഇയാൾ സനൽ കുമാറിനെ ആക്രമിച്ചത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടുകയായിരുന്നു. ചിങ്ങവനം എസ്.എച്ച്.ഓ ജിജു ടി.ആർ, എസ്.ഐ. അനീഷ് കുമാർ, സി.പി.ഓ മാരായ സതീഷ്, സലമോൻ, പ്രകാശ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Hot Topics

Related Articles