കൃഷിദർശൻ വിളംബര ജാഥ , മികച്ച കർഷകരെ ആദരിക്കൽ ,കർഷക സമ്മേളനം : കർഷക ദിനാചരണത്തിന് വിവിധ പരിപാടികൾ സംഘടിപ്പിച്ച് പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത്

പനച്ചിക്കാട് : ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തിൽ കർഷക ദിനാചരണം നടത്തി. പരുത്തുംപാറക്കവല ചുറ്റി നടത്തിയ കൃഷിദർശൻ വിളംബരജാഥയിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കർഷകരും അണിനിരന്നു. തുടർന്ന് നടന്ന സെമിനാറിൽ തെങ്ങ് കൃഷി പരിപാലനത്തെപ്പറ്റി പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ: മധുസൂദനൻനായർ ക്ലാസെടുത്തു. കാർഷിക ദിനാചരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

Advertisements

മികച്ച കർഷകരായി തെരഞ്ഞെടുത്ത അഡ്വ: ജോണി ജോസഫ് , വാസുദേവൻ , റോസമ്മ സ്‌കറിയ, ഏ(ബഹാം വിജയ് ജോൺ , കുര്യൻ ഐപ്പ് , മായാ സാബു , സിറിൾ എം ജോൺ , ആയുഷ് കൃഷ്ണ, ഏബ്രഹാം വി കെ എന്നിവരെ മെമന്റോയും ക്യാഷ് അവാർഡും നൽകിയും പൊന്നാട അണിയിച്ചും എം എൽ എ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ അദ്ധ്യക്ഷത വഹിച്ചു.കൃഷി അസിസ്റ്റന്റ് ഡയറക്ടർ കവിത എ ജെ , ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖ് , പ്രിയാ മധു , രജനി അനിൽ, പി കെ മോഹനൻ , വാസന്തി സലിം , കെ ജെ അനിൽകുമാർ ,ഇ റ്റി ഏബ്രഹാം, അഡ്വ. ജോണി ജോസഫ് , ശിൽപാ ബാലചന്ദ്രൻ ,കെ എ പ്രദീപ് കുമാർ ,സിജുലാൽ എസ് എസ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles