ഓണക്കിറ്റ് തയ്യാര്‍ ; വിതരണോദ്ഘാടനം 22 ന് കിറ്റ് വിതരണം ആഗസ്റ്റ് 23 മുതൽ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം 22ന് വൈകീട്ട് തിരുവനന്തപുരത്ത് നിര്‍വഹിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
അതിന് പിന്നാലെ ജില്ലാ കേന്ദ്രങ്ങളില്‍ വിതരണോദ്ഘാടനം ജില്ലയിലെ ജനപ്രതിനിധികള്‍ നിര്‍വഹിക്കുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചു.

Advertisements

ആഗസ്റ്റ് 23, 24 തീയതികളില്‍ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കായിരിക്കും കിറ്റ് വിതരണം ചെയ്യുക. പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് 25,26, 27 തീയതികളിലും നീല നിറ കാര്‍ഡുള്ളവര്‍ക്ക് 29,30,31 തീയതികളിലും ഓണക്കിറ്റ് വിതരണം ചെയ്യും.
വെള്ളക്കാര്‍ഡ് ഉടമകള്‍ക്ക് സെപ്റ്റംബര്‍ 1 മുതല്‍ മൂന്ന് വരെ കിറ്റുകള്‍ വിതരണം ചെയ്യും. നിശ്ചിത തീയതികളില്‍ ഓണക്കിറ്റ് വാങ്ങാത്തവര്‍ക്ക് സെപ്റ്റംബര്‍ നാലുമുതല്‍ 7 വരെ വാങ്ങാന്‍ അവസരമുണ്ടായിരിക്കും. അതിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടാവില്ല. അതിനിടയില്‍ തന്നെ എല്ലാവരും ഓണക്കിറ്റ് വാങ്ങണമെന്ന് മന്ത്രി പറഞ്ഞു. റേഷന്‍ കാര്‍ഡ് ഉടമകള്‍ അതാത് റേഷന്‍ കടയില്‍ നിന്നുതന്നെ വാങ്ങാന്‍ ശ്രമിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളാണ് വിതരണം ചെയ്യുന്നത്. വെളിച്ചെണ്ണ പ്രത്യേകമാകും വിതരണം ചെയ്യുക. ഇത്തവണ കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള ശര്‍ക്കരവരട്ടിയും ചിപ്സും നല്‍കുന്നത് കുടുംബശ്രീയാണ്. ഇതിനായി 12 കോടി രൂപയുടെ ഓര്‍ഡറാണ് കുടുംബശ്രീക്ക് നല്‍കിയത്.

Hot Topics

Related Articles