തിരുവല്ല : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78 മത് ജന്മദിന വാർഷികത്തിൽ യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സദ്ഭാവന ദിനാചരണം യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്
ആർ ജയകുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി രാജേഷ് മലയിൽ, ജിബിൻ കാലായിൽ, ബെന്നി സ്‌കറിയ, കൊച്ചുമോൾ പ്രദീപ്, ശില്പ സൂസൻ തോമസ്, അമീർ ഷാ, അജ്മൽ തിരുവല്ല, ജോമി മുണ്ടകത്തിൽ, റിജോ ആനിക്കാട് , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌മാരായ ജേക്കബ് വർഗീസ്, ബ്ലെസ്സൻ പത്തിൽ, ജെറി കുളക്കാടൻ, ആശിഷ് ഇളകുറ്റൂർ, മോൻസി വെൺപാല, രേഷ്മ എന്നിവർ സംസാരിച്ചു.