മട്ടന്നൂര്‍ നഗരസഭാ തെര‍ഞ്ഞെടുപ്പില്‍ മുൻ മന്ത്രി കെ. കെ ശൈലജയുടെ വാർഡിൽ എൽ.ഡി.എഫ് പരാജയപ്പെട്ടെന്ന് യു.ഡി.എഫ് ; ഫെയ്സ്ബുക്കിൽ പ്രതികരണവുമായി കെ.കെ ശൈലജ

കണ്ണൂര്‍ : മട്ടന്നൂര്‍ നഗരസഭാ തെര‍ഞ്ഞെടുപ്പില്‍ തന്റെ വാ‍ര്‍ഡില്‍ എല്‍ഡിഎഫ് തോറ്റെന്നത് വ്യാജ പ്രചാരണമാണെന്ന് മുന്‍ മന്ത്രി കെ.കെ.ശൈലജ. മട്ടന്നൂരില്‍ ആറാം തവണയും തുടര്‍ച്ചയായി എല്‍ഡിഎഫ് ജയിച്ചതോടെ യുഡിഎഫ് കേന്ദ്രങ്ങള്‍ വ്യാജ പ്രചാരണങ്ങള്‍ വീണ്ടും തുടങ്ങിയിരിക്കുകയാണെന്ന് കെ.കെ.ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.യുഡിഎഫ് വിജയിച്ചുവെന്നൊക്കെയുള്ള പ്രചാരണം തോൽവിയിലുള്ള ജാള്യത മറച്ചു പിടിക്കാനാണ് എന്നും കെ കെ ശൈലജ പറഞ്ഞു.

Advertisements

കെ.കെ.ശൈലജയുടെ ഭര്‍ത്താവ് കെ.ഭാസ്കരന്‍ ജയിച്ച വാ‍ര്‍ഡില്‍ ഇക്കുറി സിപിഎം തോറ്റെന്ന് പ്രചാരണങ്ങള്‍ക്കാണ് മുന്‍ ആരോഗ്യ മന്ത്രി മറുപടിയുമായി എത്തിയത്. കെ.ഭാസ്കരന്‍ മാസ്റ്റര്‍ വിജയിച്ച്‌ നഗരസഭ ചെയര്‍മാനായത് ഇടവേലിക്കല്‍ വാര്‍ഡില്‍ നിന്നാണെന്നാണ് ശൈലജ പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ എല്‍എസ്‍ജിഡി വെബ്സൈറ്റ് പ്രകാരം 2010ല്‍, കെ.ഭാസ്കരന്‍ ജയിച്ച്‌ ചെയര്‍മാനായത് പെരിഞ്ചേരി വാര്‍ഡില്‍ നിന്നാണ്. പെരിഞ്ചേരി വാ‍ര്‍ഡില്‍ ഇക്കുറി യുഡിഎഫ് ആണ് ജയിച്ചത്. 42 വോട്ടിനാണ് യുഡിഎഫിലെ മിനി രാമകൃഷ്ണന്‍ ഇത്തവണ പെരിഞ്ചേരിയില്‍ വിജയിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫെയ്സ് ബുക്ക് പോസ്റ്റ് :

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ ആറാം തവണയും തുടർച്ചയായി എൽഡിഎഫ് ജയിച്ചതോടെ യുഡിഎഫ് കേന്ദ്രങ്ങൾ വീണ്ടും വ്യാജ പ്രചാരണങ്ങൾ തുടങ്ങി. ഞാൻ വോട്ട് ചെയ്ത എൻ്റെ വാർഡിൽ എൽഡിഎഫ് തോറ്റെന്നാണ് പ്രചാരണം.

എൻ്റെ വാർഡ് ഇടവേലിക്കൽ ആണ്. എൽഡിഎഫ് സ്ഥാനാർത്ഥി കെ രജത 661 വോട്ടാണ് ഈ തെരഞ്ഞെടുപ്പിൽ നേടിയത്. രണ്ടാം സ്ഥാനത്തുള്ള യുഡിഎഫ് സ്ഥാനാർത്ഥിക്ക് മൂന്നക്കം തികയ്ക്കാൻ പോലും കഴിഞ്ഞില്ല കേവലം 81 വോട്ടാണ് യുഡിഎഫിനായി പോൾ ചെയ്തത് എൽഡിഎഫിന്റെ ഭൂരിപക്ഷം 580.

എന്നിട്ടും യുഡിഎഫ് വിജയിച്ചുവെന്നൊക്കെയുള്ള പ്രചാരണം തോൽവിയിലുള്ള ജാള്യത മറച്ചു പിടിക്കാനാണ്.

Hot Topics

Related Articles