സീനിയർ ഡോക്ടർമാരുടേയും,സുരക്ഷാ ഉദ്യോഗസ്ഥരേയും കണ്ണുവെട്ടിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ റപ്രസന്റീറ്റീവ്മാരുടെ വിളയാട്ടം; രോഗികൾക്ക് ദുരിതം

കോട്ടയം : കോട്ടയംമെഡിക്കൽകോളജിലെ സീനിയർ ഡോക്ടർമാരുടേയും സുരക്ഷാഉദ്യോഗസ്ഥരുടേയും കണ്ണുവെട്ടിച്ച് റെപ്രസന്റീ റ്റീവ് മാരുടെ വിളയാട്ടം. വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഈ പ്രവൃത്തി ഡോക്ടർമാരെ രോഗി കൾ കാണുന്ന സമയത്ത് അനുവദനീയമല്ലെന്ന് ആശുപത്രി വിലക്കിയിട്ടും, റെപ്രസന്റീറ്റീ വ്മാരുടെ സന്ദർശനം ദിവസേന കൂടി വരുകയാണ്. ഇന്നലെ ഉച്ചയ്ക്ക് 1 ന് നേത്ര
രോഗ വിഭാഗത്തിൽ കൈ കുഞ്ഞുങ്ങളുമായി അടക്കം നിരവധി രോഗികൾ ഡോക്ടർമാരെ കാണുന്നതിനായി ക്യൂ നിൽക്കുകയായിരുന്നു. നേത്ര
രോഗ വിഭാഗം മേധാവിയുടെ മുറിയുൾപ്പെടെ , 5 കാബിനുകളാണ് ഉള്ള ത്. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ഒ.പി ഉച്ചയ്ക്ക് ശേഷം രണ്ടിനോ മൂന്നിനോ യാണ് അവസാനിക്കുന്നത്.

Advertisements

സീനിയർ ഡോക്ടർമാരുടെ അടുത്തെത്തുന്ന
രോഗികളെ സമയം എടുത്ത് വളരെ വിശദമായ പരിശോധനകൾ നടത്തിയ ശേഷമാണ് പറഞ്ഞു വിടുന്നത്. അതിനാലാണ് രോഗികൾ ഒ.പി യിൽ അധികേ നേരം നിൽക്കേണ്ടിവരുന്നത്. ഇതാണ് റെപ്രസന്റീറ്റീവ് മാർ മുതലെടുക്കുന്നത്. കഴിഞ്ഞ മാസം ഹൃദ്രോഗവിഭാഗത്തിൽ രാവി ലെ 11.30 റപ്രസന്റീറ്റീവ് മാർ ജൂനിയർ ഡോക്ടർമാരുടെ മുറിയിൽ കയറി. വിവരം അറിഞ്ഞെ ഹെഡ് നേഴ്‌സ്, നേഴ്‌സിംഗ് അസിസ്റ്റന്റ് സുബൈർ, സുരക്ഷാ ഉദ്യോഗസ്ഥൻ വി എൻ സോമൻ എന്നിവരുമായി ഇവ രെ ഡോക്ടർമാരുടെ മുറിയിൽ നിന്ന് ഇറക്കി വിട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് വാക്ക് തർക്കത്തിന് കാരണമായി. വിവരം അറിഞ്ഞ കാർഡിയോളജി വിഭാഗം മേധാവി ഡോ വി എൽ ജയ പ്രകാശ്, ഒ.പി സമയത്ത് മെഡിക്കൽ പ്രതി നിധികൾ ഡോക്ടേഴ്‌സിനെ സന്ദർശിക്കുന്നത് കർശനമായി വിലക്കി. അതിനാൽ ഇപ്പോൾ ഹൃദ്രോഗ വിഭാഗത്തിൽ രോഗികളുള്ളപ്പോൾ മെഡിക്കൽ പ്രതിനിധികൾ ഡോക്ടർമാരെ സന്ദർശിക്കാറില്ല. ആശുപത്രി അധികൃതരുടെ വിലക്ക് ലംഘിച്ച് ഡോക്ടർമാരെ സന്ദർക്കുന്ന മരുന്ന് കമ്പനി പ്രതിനിധികളെ , കാർഡിയോളജി മേധാവി സ്വീകരിച്ചതു പോലുള്ള കർശന നിർദ്ദേശം അതാത് വകുപ്പ് മേധാവികൾ പ്രാവർത്ത്യമാക്കിയാൽ , വിദൂര സ്ഥലങ്ങളിൽ നിന്നു പോലും എത്തിച്ചേരുന്ന
രോഗികൾക്ക് യഥാസമയം ഡോക്ടറെ കണ്ട് മടങ്ങുവാൻ കഴിയും. അതിന് ബന്ധപെട്ട അധികൃതർ കർശന നടപടി സ്വീകരിക്കണ മെന്നാണ് രോഗികളുടേയും കൂടെയെത്തുന്നവരുടേയും അഭിപ്രായം

Hot Topics

Related Articles