ഗുരുവായൂർ: മകരം ബുക്‌സ് ഏർപ്പെടുത്തിയ നാലാമതു ഗീതാ ഹിരണ്യൻ സാഹിത്യ പുരസ്‌ക്കാരം ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ.വി.കെ.വിജയൻ കവയത്രി ബദരിയ്ക്കു സമ്മാനിച്ചു. മകരം ബുക്‌സ് ചീഫ് എഡിറ്റർ കെ.കെ.ബാബു അദ്ധ്യക്ഷത വഹിച്ചു.
ഗീതാഹിരണ്യൻ അനുസ്മരണ പ്രഭാഷണം സതീഷ് കളത്തിൽ നിർവ്വഹിച്ചു..ഗുരുവായൂർ മുനിസിപ്പൽ ഹാളിൽ നടന്ന സമ്മേളനത്തിൽ
പി.ഗോപിനാഥ്, അനിൽ പി. കോഴിക്കോട്, കെ..ഗണേഷ് ,പി.ദിനേശ് കുമാർ എന്നിവർ സംസാരിച്ചു. ബദരിയുടെ പ്രഥമ കവിതാ സമാഹാരം നൃത്ത നാളമാണ് പുരസ്‌കാര കൃതി.ഹനീഫ് പതിയെരിൽ സ്വാഗതവും പി.അനിൽ നന്ദിയും പറഞ്ഞു.
Advertisements