തലയോലപ്പറമ്പ് : വളർത്തു നായയുടെ ആക്രമണത്തിൽ അധ്യാപികയ്ക്ക് പരിക്ക്. തലയോലപറമ്പ് മിഠായിക്കുന്നം എൽപി സ്കൂളിലെ അധ്യാപിക ശാലിനി (38) യെയാണ് കെട്ടിയിട്ടിരുന്ന നായ തുടൽ പൊട്ടിച്ച് പാഞ്ഞെത്തി കടിച്ചു പരിക്കേൽപിച്ചത്. ഇന്നലെ രാവിലെ 9.45 ഓടെ വെട്ടിക്കാട്ട് മുക്കിൽ ഡി ബ കോളേജിനു സമീപത്താണ് വളർത്തു നായയുടെ ആക്രമണം ഉണ്ടായത്.
വെട്ടിക്കാട്ട് മുക്കിൽ ബസ് ഇറങ്ങിയ ശേഷം അധ്യാപിക സ്കൂളിലേക്ക് നടക്കുന്നതിനിടെയാണ് സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന കുടുംബം വളർത്തുന്ന നായ കെട്ടു പൊട്ടിച്ചെത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേ വിഷബാധ സംശയിക്കുന്ന നായ മിഠായിക്കുന്ന് ഭാഗത്തെത്തി തെരുവുനായ്ക്കള കടിച്ചു. പിന്നീട് ഈ നായയെ മിഠായിക്കുന്നത്ത് ചത്ത നിലയിൽ കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരാഴ്ച മുമ്പ് തലയോലപ്പറമ്പ് പഞ്ചായത്തിലെ ഉമ്മാംകുന്ന്, പാറകണ്ടം, കോരിക്കൽ, വടയാർ, പഞ്ചായത്ത് ജംഗ്ഷൻ എന്നിവിടങ്ങളിൽ പേ വിഷബാധയുള്ള തെരുവ്നായ 10 പേരെ കടിച്ചു പരിക്കേൽപിച്ചിരുന്നു. മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും നേർക്ക് നായ്ക്കളുടെ ആക്രമണം പതിവായതോടെ പുറത്തിറങ്ങാൻ ജനം ഭയക്കുകയാണ്. ജനജീവിതത്തിനു കടുത്ത ഭീഷണിയുർത്തുന്ന നായ്ക്കൾക്കെതിരെ നടപടി ശക്തമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.