കേന്ദ്ര ഗവൺമെന്റും ചില മാധ്യമങ്ങളും സഹകരണ മേഖലക്കെതിരെ നടത്തുന്ന കടന്നാക്രമണം തിരിച്ചറിയുക,
ഞങ്ങളുടെ ജീവന്റെ തുടിപ്പായ സഹകരണ മേഖലയെ ഞങ്ങൾ സംരക്ഷിക്കുക തന്നെ ചെയ്യും എന്ന മുദ്രാവാക്യമുയർത്തി സഹകരണ ജീവനക്കാർ സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സഹകരണ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് വെൽഫയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ. ആർ സനൽ കുമാർ ഉദ്ഘാടനം ചെയ്തു. സംരക്ഷണസമതി ചെയർമാൻ ബെൻസി തോമസ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ജി.കൃഷ്ണകുമാർ, പി ജി ഗോപകുമാർ , എം മധു , കെ പി ശിവദാസ് , ആർ ജയൻ , ബോബി മാത്തുണ്ണി, ജി ബിജു എന്നിവർ സംസാരിച്ചു.
Advertisements