സ്‌കൂൾ വിദ്യാർത്ഥികൾക്കു കഞ്ചാവും ലഹരി വസ്തുക്കളുടെയും വിൽപ്പന; വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി ഒരാൾ പിടിയിൽ

പാലാ: സ്‌കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. പാലാ കൊല്ലപ്പള്ളി തച്ചുപറമ്പിൽ വീട്ടിൽ ജോൺ വർഗീസ് മകൻ ദീപക് ജോൺ (26) നെയാണ് പാലാ പൊലീസ് അറസ്റ്ററ്റ് ചെയ്തത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ലഹരിവസ്തുക്കളുടെ വില്പന തടയുന്നതിന്റെ ഭാഗമായി നടത്തി പരിശോധനയാണ് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഇയാൾ പിടിയിലാവുന്നത്. പ്രതിക്ക് രാമപുരം, മേലുകാവ്,തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ നിരവധി അടിപിടി കേസുകൾ നിലവിലുണ്ട്. പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസൺ, സബ്ബ് ഇൻസ്‌പെക്ടർ അഭിലാഷ് എം.ഡി,സി.പി.ഓ മാരായ , അരുൺകുമാർ ,രഞ്ജിത്ത് ,സുമീഷ് മക് മില്ലൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisements

Hot Topics

Related Articles