കോട്ടയം: കോട്ടയം നഗരമധ്യത്തിൽ മാർക്കറ്റിനുള്ളിൽ കിടന്നു കിട്ടിയ രണ്ടു പവനോളം തൂക്കം വരുന്ന സ്വർണ മാല ഉടമയെ തിരികെ ഏൽപ്പിച്ചു. കഴിഞ്ഞ മാസം ഒൻപതിനാണ് കോട്ടയം നഗരമധ്യത്തിൽ മാർക്കറ്റിനുള്ളിൽ നിന്നും സ്വർണമാല കളഞ്ഞു കിട്ടിയത്. മാല മാർക്കറ്റിലെ എകെ.എം എന്ന വ്യാപാര സ്ഥാപനം നടത്തുന്ന വ്യാപാരി വ്യവസായി സമിതി ടൗൺ യൂണിറ്റ് സെക്രട്ടറി അബ്ദുൽകാദറിനാണ് ലഭിച്ചത്. ഇതേ തുടർന്നു ഇദ്ദേഹം ഈ മാല കോട്ടയം വെസ്റ്റ് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇതേ തുടർന്നു കോട്ടയം വെസ്റ്റ് പൊലീസ് നടത്തിയ തിരച്ചിലിലാണ് ഉടമയെ കണ്ടെത്തിയത്. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണയുടെ സാന്നിധ്യത്തിൽ ഉടമയായ ജോൺ പോൾ പൂതവേലിന് കയ്മാറി.