തെരുവുനായ ആക്രമണം. ചെമ്പ് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധം നടത്തി:
യൂത്ത് കോൺഗ്രസ്

ബ്രഹ്മമംഗലം: തെരുവുനായ്ക്കളുടെ നിരന്തരമായിട്ടുള്ള ആക്രമണങ്ങൾ തടയാൻ നടപടി വേണമെന്നാവശ്യപ്പെട്ട്  യൂത്ത് കോൺഗ്രസ് ചെമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ  പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് പി.കെ.ദിനേശൻ ഉദ്ഘാടനം ചെയ്തു. തെരുവുനായയുടെ ശല്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ അധികൃതർ മുഖം തിരിക്കുന്ന നിലപാടാണന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

Advertisements

യൂത്ത് കോൺഗ്രസ് ചെമ്പ് മണ്ഡലം സെക്രട്ടറി എം.എസ്. മനീഷ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ.കൃഷ്ണകുമാർ, ബ്ലോക്ക് ജനറൽ സെക്രട്ടറി എസ്.ജയപ്രകാശ്, കോൺഗ്രസ് ചെമ്പ് മണ്ഡലം പ്രസിഡന്റ് അഡ്വ.പി.വി.സുരേന്ദ്രൻ, ബി.എസ്.ജയകൃഷ്ണൻ, രാജേഷ്കാച്ചാണി, പി.ഡി.ബിനീഷ്, രാഗിണിഗോപി, എം.വി.തോമസ്, എ.ജയരാജ്, എം.പി.പ്രസന്നൻ, എം.ടി. വിജയൻ, എം.ഡി.രവീന്ദ്രൻ, എ.എം.ബാലൻ, ഇ.കെ.രാഘവൻ തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles