മുണ്ടക്കയം മുരിക്കുംവയൽ സ്‌കൂളിലെ അധ്യാപികയെ മോഷണക്കേസിൽ കുടുക്കാൻ നീക്കമെന്ന് ആരോപണം; ഫെയ്‌സ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് അധ്യാപിക; പിടിഎ പ്രസിഡന്റിനും സ്‌കൂൾ ഭാരവാഹികൾക്കും എതിരെ ആരോപണം; വീഡിയോ കാണാം

കോട്ടയം: അധ്യാപികയെ മോഷണ കേസിൽ പ്രതിയാക്കി പുറത്താക്കാൻ ഗൂഡ നീക്കം നടക്കുന്നതായി ആരോപിച്ചു ഫേസ് ബുക്ക് ലൈവിൽ പൊട്ടി കരഞ്ഞ് സർക്കാർ സ്‌കൂൾ അധ്യാപിക. മുരിക്കും വയൽ ഗവ.ഹൈസ് കൂളിലെ യു.പി. വിഭാഗം അധ്യാപിക ടി.ആർ. രജനിയാണ് ഫേസ് ബുക്ക് ലൈവിൽ തന്റെ നിരപരാധിത്വം അറിയിച്ചു പൊട്ടി കരയുന്നത്. രണ്ടു വർഷം മുൻപ് സ്‌കൂൾ ജൂബിലി ആഘോഷത്തിന്റെ കണക്കു പോലും അവതരി പ്പിക്കാത്ത പി.ടി.എ. യും ചില അധ്യാപകരും ‘അധ്യാപികയുടെ തലയിൽ കുറ്റം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നാണ് ഇവർ ആരോപിക്കുന്നത്.

Advertisements

വ്യാജ പരാതിയും വ്യാജ പോസ്റ്ററുകളും സൃഷ്ടിച്ച് ഇവരെ നിരന്തരമായി അപമാനിച്ചു. വിശദീകരണം പോലും ചോദിക്കാതെ ചില രാഷ്ട്രീയക്കാരുടെ ഒത്താശയിൽ ജില്ലയുടെ പടിഞ്ഞാറൻ ഭാഗത്തേക്ക് സ്ഥലം മാറ്റി.സ്‌കൂളിൽ നിന്നും റിലീവ് ചെയ്യാൻ പോലും അവസരം നൽകാൻ തയ്യാറാകാത്ത അധികൃതർ നിരന്തരമായി മാനസികമായി പീഡിപ്പിക്കുകയാണ്. ഇല്ലാത്ത പരാതിയുടെ അന്വേഷണത്തിനെത്തിയ ജില്ലാ വിദ്യാഭ്യാസ ആഫീസ് അധികൃതരും ഇവർക്കെതിരെ വ്യാജ കുറ്റം അടിച്ചേൽപ്പിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തന്റെ നിരപരാധിത്വം ‘തെളിയിക്കാനായില്ലങ്കിൽ ആത്മഹത്യയല്ലാതെ മറ്റുവഴിയില്ലന്നു ഇവർ 2 മാസം മുൻപ് അടുപ്പമുള്ളവരോട് പറഞ്ഞിരുന്നു. ഇതിനു പിന്നിലെ അധ്യാപകരുടെയും പി.ടി.എ ഭാരവാഹികളുടെയും വിശദ വിവരങ്ങളും ഇവർ പുറത്ത് വിട്ടിട്ടുണ്ട്. ലൈവിലും ഇവർ പ്രധാനാധ്യാപകൻ റഫീക്, അധ്യാപകൻ സുരേഷ്, പി.ടി.എ പ്രസിഡന്റ് സിജു കൈതമറ്റം എന്നിവരുടെ പേരെടുത്തു പറഞ്ഞാണ് ലൈവ് അവസാനിപ്പിച്ചത്. ലൈവിനിടയിൽ ശാരീരിക അസ്വസ്ഥത കാട്ടിയ അധ്യാപിക ചികിത്സ തേടി

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.