ചങ്ങനാശേരി: പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേർ അറസ്റ്റിൽ. യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതികളായ ഗുണ്ടകളെ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേർ അറസ്റ്റിലായി. കൊല്ലം ചവറ ചിറ്റൂർ പൊങ്ങര ഭാഗത്ത് പള്ളത്ത് പടിഞ്ഞേറ്റതിൽ വീട്ടിൽ വാസുദേവൻ മകൻ ബാബു എന്ന് വിളിക്കുന്ന കിഷോർ(38), ആലപ്പുഴ കലവൂർ ലെപ്രസി ഭാഗത്ത് നമ്പുകുളങ്ങര വീട്ടിൽ റെജിമോൻ മകൻ സൂരജ് (21) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
തൃക്കൊടിത്താനത്ത് കഴിഞ്ഞദിവസം ഗുണ്ടകളായ മൂന്നുപേർ ചേർന്ന് അഭിജിത്ത് ചന്ദ്രൻ എന്നയാളെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ എല്ലാവരും ഒളിവിൽപോവുകയും, ഇവരെ കണ്ടുപിടിക്കുന്നതിനു വേണ്ടിയുള്ള ശാസ്ത്രീയമായ പരിശോധനയിൽ കിഷോറും സൂരജും പ്രതികൾക്ക് താമസ സൗകര്യവും യാത്രാ സൗകര്യവും ഏർപ്പെടുത്തിയതായി കണ്ടെത്തുകയും തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതായും പോലീസ് പറഞ്ഞു. തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ഇ.അജീബ്, എസ്.ഐ ബോബി വർഗീസ്,സി.പി.ഓ മാരായ സന്തോഷ്,അബ്ദുൾ സത്താർ, സെൽവരാജ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.