ബെന്നി മൈലാടൂർ എൻ.സി.പി ജില്ലാ പ്രസിഡന്റ്; നിബു എബ്രഹാം വൈസ് പ്രസിഡന്റ്; എൻ.സി.പി ഭാരവാഹികളെ തിരഞ്ഞെടുത്തു

കോട്ടയം: എൻ.സി.പി ജില്ലാ പ്രസിഡന്റായി ബൈന്നി മൈലാടൂരിനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി നിബു എബ്രഹാമിനെയും, ട്രഷററായി ജയപ്രകാശ് നാരായണനെയും തിരഞ്ഞെടുത്തു. കോട്ടയത്ത് ജില്ലാ വരണാധികാരി പി.എൻ വാസുദേവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. പുതിയ ഭാരവാഹികളെ ലതികാ സുഭാഷ്, കെ.ആർ രാജൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, ടി.വി ബേബി, എസ്.ഡി സുരേഷ് ബാബു, ഗ്ലാസ്ഡൺ ജേക്കബ്, ബാബു കപ്പക്കാല, ജോസ് കുറ്റിയാനിമറ്റം, പി.എ താഹ, പി.കെ ആനന്ദക്കുട്ടൻ, സാബു മുരിക്കവേലി, കാണക്കാരി അരവിന്ദാക്ഷൻ, ബഷീർ തേനമ്മാക്കിൽ, ടോമി ചങ്ങങ്കരി, ഐഷാ ജഗദീഷ്, മിൽട്ടൻ ഇടശേരി എന്നിവർ അനുമോദിച്ച് പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles