ദുബായ് : ഏഷ്യാ കപ്പിലെ ആവേശ പോരാട്ടത്തിന് അൽപ്പ സമയത്തിനുള്ളിൽ തുടക്കമാകും. ഇന്ത്യ -പാക് പോരാട്ടത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പാകിസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
ക്രിക്കറ്റ് ലോകത്തെ ചിര വൈരികളായ ഇന്ത്യ – പാകിസ്ഥാൻ മത്സരം കാണുവാനുള്ള ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ . ചെറിയ ഇടവേളയ്ക്ക് ശേഷം ഇരു ടീമുകളും തമ്മിൽ മാറ്റുരയ്ക്കുന്നതിന്റെ ആവേശം ടൂർണമെന്റ് ആരംഭിക്കുന്നതിന് മുൻപ് തന്നെ ഇരു ടീമുകളുടെയും ആരാധകർ ആരംഭിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വാക്ക് പോര് ഇതിനോടകം തന്നെ നടന്നു കഴിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാബർ അസം നയിക്കുന്ന പാകിസ്ഥാനും രോഹിത് ശർമ്മ നയിക്കുന്ന ടീം ഇന്ത്യയും ഏകദേശം തുല്യ ശക്തികളാണ്. മികച്ച ഫോമിൽ ബാറ്റ് ചെയ്യുന്ന ബാബർ തന്നെയാണ് പാകിസ്ഥാന്റെ തുറുപ്പ് ചീട്ട് . എന്നാൽ ഇന്ത്യയെ സംബന്ധിച്ച് വളരെ സന്തുലിതമായ ടീമാണ് കളിക്കാനിറങ്ങുന്നത്. അതുകൊണ്ട് തന്നെ മത്സരത്തിൽ ആവേശം അലതല്ലുമെന്ന കാര്യത്തിൽ ഉറപ്പാണ്. ഫൈനലിൽ എത്തുവാൻ സാധ്യതയുള്ള ടീമുകൾ എന്ന നിലയിൽ ആദ്യ മത്സരത്തേയും ഫൈനലിന്റെ പ്രതീതിയോടെയാണ് ആരാധകർ വരവേൽക്കുന്നത്.