സി.പി.ഐ എറണാകുളം ജില്ലാ കൗൺസിലിലേക്ക് തിരഞ്ഞെടുപ്പ്; ജില്ലാ സെക്രട്ടറിക്കും സംസ്ഥാന സമ്മേളന പ്രതിനിധികൾക്കും തിരഞ്ഞെടുപ്പ്

കൊച്ചി: സി.പി.ഐ എറണാകുളം ജില്ലാകൗൺസിലിലേക്ക് തിരഞ്ഞെടുപ്പ്. ജില്ലാ സെക്രട്ടറി പി. രാജു അവതരിപ്പിച്ച പുതിയ പാനൽ അംഗങ്ങൾ അംഗീകരിക്കാതെ വന്നതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. രാത്രി വൈകിയും തിരഞ്ഞെടുപ്പ് തുടരുകയാണ്.

Advertisements

56 അംഗ പാനലാണ് ജില്ലാ സെക്രട്ടറി അവതരിപ്പിച്ചത്. ഇതിനെതിരെ, കാനം- പി. രാജു പക്ഷങ്ങളിൽ നിന്ന് എതിർപ്പുയർന്നതോടെയാണ് തിരഞ്ഞെടുപ്പിലേക്ക് നീണ്ടത്. ഇരു പക്ഷത്തു നിന്നുമുള്ള 36പേരാണ് മത്സര രംഗത്തുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാന സമ്മേളന പ്രതിനിധികളെ നിശ്ചയിക്കുന്നതിനും തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന സമ്മേളനത്തിൽ 15ൽ താഴെ പേർക്കാണ് ജില്ലയിൽ നിന്ന് പങ്കെടുക്കാവുന്നത്. ഇതു സംബന്ധിച്ച് അവതിരിപ്പിച്ച പാനലിലും എതിർപ്പുയർന്നു. അങ്ങനെ ഇതിലും തിരഞ്ഞെടുപ്പ് വേണ്ടിവരികയായിരുന്നു.

ഏതെങ്കിലും പക്ഷത്തിന് ജില്ലാ കൗൺസിലിൽ വ്യക്തമായ ആധിപത്യമില്ലെങ്കിൽ സെക്രട്ടറി സ്ഥാനത്തേക്കും മത്സരമുണ്ടാകും. ഒരു സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി, ജില്ലാ കമ്മിറ്റി, സംസ്ഥാന സമ്മേളന പ്രതിനിധികൾ എന്നിവയിലേക്ക് ഒന്നിച്ച് തിരഞ്ഞെടുപ്പ് നടക്കുന്നത് അപൂർവ്വമാണ്.

പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിദ്ധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു, ഇ. ചന്ദ്രശേഖരൻ, കെ.പി. രാജേന്ദ്രൻ, ബിനോയ് വിശ്വം തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പുകൾ ഒഴിവാക്കാനുള്ള ശ്രമങ്ങളും മറ്റ് സമവായ നീക്കങ്ങളും നടന്നെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു.

Hot Topics

Related Articles